13 November Tuesday

സഞ്ചരിക്കുന്ന ജലശുദ്ധീകരണ പ്ലാന്റ‌്: ആർഎസ‌്എസ‌് പ്രചാരണം പൊളിഞ്ഞു

പ്രത്യേക ലേഖകൻUpdated: Tuesday Sep 4, 2018

ആലപ്പുഴ > കേന്ദ്ര ശാസ‌്ത്ര വ്യാവസായിക ഗവേഷണ സമിതിയുടെ കീഴിലുള്ള സ്ഥാപനം ചെങ്ങന്നൂരിലെത്തിച്ച  കൂറ്റൻ  ജലശുദ്ധീകരണ  മൊബൈൽ  പ്ലാന്റ് ഗുജറാത്തിൽനിന്ന‌് സേവാഭാരതി കൊണ്ടുവന്നതാണെന്ന വ്യാജപ്രചാരണം പൊളിഞ്ഞു. വ്യാജ അവകാശവാദത്തിലുള്ള പോസ‌്റ്റുകളും  ചിത്രങ്ങളും സംഘപരിവാർ കേന്ദ്രങ്ങൾ  വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. 

ശാസ‌്ത്ര  വ്യാവസായിക ഗവേഷണ സമിതി  (കൗൺസിൽ ഓഫ‌് സയിന്റിഫിക‌് ആൻഡ‌്  ഇൻഡസ‌്ട്രിയൽ റിസേർച്ച‌്)യുടെ കീഴിലുള്ള  സെൻട്രൽ സാൾട്ട‌്  ആൻഡ‌് മറൈൻ കെമിക്കൽസ‌് റിസേർച്ച‌് ഇൻസ‌്റ്റിറ്റ്യൂട്ട‌്  (സിഎസ‌്എംസിആർഐ) എത്തിച്ച  സഞ്ചരിക്കുന്ന ജലശുദ്ധീകരണ സംവിധാനങ്ങളുടെ ചിത്രങ്ങളാണെന്ന‌് വ്യക്തമാക്കി മറുപടി പോസ‌്റ്റുകൾ വന്നതോടെ ആർഎസ‌്എസ‌് കള്ളത്തരം പൊള‌ിഞ്ഞു.
ഗുജറാത്തിൽ ഭാവനഗറിൽ, ജവഹർലാൽ നെഹ്‌റു  പ്രധാനമന്ത്രിയായിരിക്കെ സ്ഥാപിച്ച  സിഎസ‌് എംസിആർഐ കേന്ദ്രത്തിൽ നിന്നെത്തിയതാണ് സഞ്ചരിക്കുന്ന ജലശുദ്ധീകരണികൾ.

മണിക്കൂറിൽ 3000 മുതൽ 4000 ലിറ്റർ വരെ ശുദ്ധജലം ലഭ്യമാക്കാൻ  ഇതിലൂടെ സാധിക്കും. മറ്റ‌് സംസ്ഥാനങ്ങളിലുണ്ടായ ദുരന്തങ്ങളുടെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ കൃത്രിമമായി ഉപയോഗിച്ച‌് ആർഎസ‌്എസിന്റെ പ്രചാരണം സാമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ‌്.
 


പ്രധാന വാർത്തകൾ
Top