19 November Monday

കേരള ഹൗസിൽ ഗുരുതര സുരക്ഷാവീഴ‌്ച: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

തിരുവനന്തപുരം > ന്യൂഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി താമസിക്കുന്ന മുറിയുടെ മുന്നിലേക്ക്‌ ആയുധധാരിയായ അക്രമി കടന്നുകയറിയത്‌ അത്യന്തം ഗൗരവമുള്ളതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.

കേരള ഹൗസിന്റെ ചുമതല കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡൽഹി പൊലീസിനാണ്‌. അവരുടെ സുരക്ഷാക്രമീകരണത്തിൽ വന്ന ഗുരുതരമായ വീഴ്‌ചമൂലമാണ്‌ ആയുധവുമായിവന്ന ഒരാൾക്ക്‌ മുഖ്യമന്ത്രി താമസിച്ച മുറിയുടെ മുന്നിൽ എത്താനായത‌്.

 അക്രമി കത്തികാട്ടി ഭീഷണിമുഴക്കുമ്പോൾ അയാളെ കീഴ്‌പ്പെടുത്താനോ കസ്റ്റഡിയിലെടുക്കാനോ ഒരിടപെടലും ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന കേരള പൊലീസിന്റെ കമാൻഡോകളാണ്‌ അക്രമിയെ കീഴ്‌പ്പെടുത്തിയത്‌. സുരക്ഷാക്രമീകരണത്തിൽ വന്ന വീഴ്‌ചയെക്കുറിച്ച്‌ കേന്ദ്രസർക്കാർ അന്വേഷണം നടത്തണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top