13 November Tuesday

ദുരിതാശ്വാസ ഫണ്ടിലേക്ക‌് സംഭാവന നൽകുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


തിരുവനന്തപുരം
അസാധരണമായ  കാലവർഷക്കെടുതി  നേരിടാൻ സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് കഴിയാവുന്ന സംഭാവന നൽകാൻ  തൊഴിലാളികളോട‌് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.  പല ഭാഗത്തും കനത്ത മഴ ദുരിതം വിതച്ചു. നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ സംഭാവന നൽകാൻ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട‌്. ദുരിതാശ്വാസ ഫണ്ടിലേക്ക‌് എല്ലാ തൊഴിലാളികളും സംഭാവന നൽകണമെന്നും സെക്രട്ടറിയറ്റ‌് പ്രസ‌്താവനയിൽ അഭ്യർഥിച്ചു.

പ്രധാന വാർത്തകൾ
Top