18 November Sunday

അഭിമന്യുവിന്റെ കുടുംബത്തെ സിപിഐ എം ഏറ്റെടുക്കും, പരിക്കേറ്റ അര്‍ജുന്റെയും വിനീതിന്റെയും മുഴുവന്‍ ചികിത്സ ചിലവുകളും വഹിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

കൊച്ചി > പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പസ ഫ്രണ്ട് വര്‍ഗീയ തീവ്രവാദികള്‍ അരുംകൊല ചെയ്ത മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യൂവിന്റെ കുടുംബത്തെ  ഏറ്റെടുത്ത് സംരക്ഷിക്കാന്‍ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.  ഒറ്റമുറി വീട്ടില്‍ കഴിയുന്ന കുടുംബത്തിന് വാസയോഗ്യമായ വീട് നിര്‍മ്മിച്ചു നല്‍കും.

സഹോദരിയുടെ വിവാഹം ഉള്‍പ്പെടെ നടത്തുന്നതിനുള്ള ചെലവ്  വഹിക്കും. മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ജ്ജുന്റെയും വീനിതിന്റെയും മുഴുവന്‍ ചികിത്സ ചിലവുകളും പാര്‍ട്ടി വഹിക്കും. ഇതിന് ആവശ്യമായ തുക ജൂലൈ 15,16 തീയതികളില്‍ ജില്ലയിലെ പാര്‍ട്ടിയാകെ രംഗത്തിറങ്ങി വീട്‌വീടാന്തരം കയറി ഹുണ്ടിക കളക്ഷനിലുടെ സമാഹരിക്കാനും തീരുമാനിച്ചു. ജൂലൈ 9ന് എറണാകുളം ടൗണ്‍ ഹാളില്‍ വര്‍ഗ്ഗീയതീവ്രവാദ വിരുദ്ധ സദസ്സ് സംഘടിപ്പിക്കും.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top