16 July Monday

വള്ളികുന്നത്ത് നെല്‍കൃഷിയുടെ പച്ചപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

ചാരുംമൂട് > വള്ളികുന്നം പഞ്ചായത്തില്‍ വര്‍ഷങ്ങളായി തരിശുകിടന്ന പാടങ്ങളില്‍ നെല്‍കൃഷി ഇറക്കി. വള്ളികുന്നം ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ സംസ്ഥാന കൃഷിവകുപ്പ്, ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി.

വള്ളികുന്നം കോതകര പുഞ്ചയിലെ 30 ഏക്കറില്‍ കുടുംബശ്രീ മിഷന്‍ സംസ്ഥാന ഗവേണിങ് ബോര്‍ഡംഗം അഡ്വ. സി എസ് സുജാത ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. പോളക്കുഴി പുഞ്ചയിലെ 50 ഏക്കറില്‍ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവും, പേച്ചിറ പുഞ്ചയിലെ 30 ഏക്കറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി മുരളിയും, പുഞ്ചവാഴ്കപുഞ്ചയില്‍ 50 ഏക്കറില്‍ ആര്‍ രാജേഷ് എംഎല്‍എയും, കണ്ണംചാല്‍ പുഞ്ചയിലെ 30 ഏക്കറില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി കെ അനിലും, വള്ളികുന്നം പുഞ്ചയിലെ 50 ഏക്കറില്‍ ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാമധുവും വിത്തുവിത ഉദ്ഘാടനം ചെയ്തു.

കാഞ്ചന നെല്‍വിത്താണ് എല്ലായിടത്തും കൃഷിക്ക് തെരഞ്ഞെടുത്തത്. 105 ദിവസം കൊണ്ട് വിളവ് നേടാമെന്നതാണ് ഇതിന്റെ മേന്മ. വിത്തും വളവും സൌജന്യമായാണ് നല്‍കുക. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചുള്ള പ്രവര്‍ത്തനം നെല്‍കൃഷിയിറക്കലിന് സഹായകമായി.

പ്രധാന വാർത്തകൾ
Top