19 December Wednesday

നഷ്ടപരിഹാരം നിശ്ചയിച്ചത് വിളവും വിലയും പരിഗണിച്ച്

വെബ് ഡെസ്‌ക്‌Updated: Friday Nov 3, 2017


തിരുവനന്തപുരം > ഗെയില്‍ പദ്ധതിക്ക് ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നിശ്ചയിച്ചത് വിവിധ വിളകളുടെ ഉല്‍പ്പാദനവും വിലയും കണക്കിലെടുത്ത്. ഇതനുസരിച്ച് ഒരു തെങ്ങിന് 12078 രൂപയാണ് നല്‍കുന്നത്. കവുങ്ങിന് 3934 രൂപയും മാവിന് 11750 രൂപയും തേക്കിന് 43840 രൂപയും ആഞ്ഞിലിയ്ക്ക് 8850 രൂപയും വാഴയ്ക്ക് 320രൂപയും റബ്ബറിന് 5443 രൂപയും ജാതിയ്ക്ക് 54562 രൂപയും പ്ളാവിന് 8710 രൂപയും കപ്പയ്ക്ക് 68 രൂപയുമാണ് നഷ്ട പരിഹാരം നിശ്ചയിച്ചത്. നിലവിലുള്ള സ്ഥിതിയനുസരിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി കരഭൂമിയായി 377 ഏക്കറും തോട്ടം, തണ്ണീര്‍ത്തടം എന്നീ വകയില്‍ 880 ഏക്കറുമായി മൊത്തം 1257 ഏക്കറാണ് ഏറ്റെടുക്കുന്നത്.‘

പ്രധാന വാർത്തകൾ
Top