18 November Sunday

കേന്ദ്രസർക്കാരിന്റേത‌് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമം: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018


കോലഞ്ചേരി
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ രാജ്യത്ത് വലിയ രീതിയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ പറഞ്ഞു. സി എ വർഗീസ് അനുസ്മരണ സമ്മേളനം കോലഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. ഉയർന്ന ഡിഗ്രി ഉള്ളവർപോലും തൊഴിലില്ലാതെ നട്ടംതിരിയുന്നു. ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ നടപ്പാക്കുന്നു. നോട്ട് നിരോധനത്തിന്റെ കണക്കുകൾ പുറത്തുവരുമ്പോൾ കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണ്. ബാങ്കുകൾ പ്രതിസന്ധിയിലായി.  കോർപറേറ്റുകൾ എടുത്തിട്ടുള്ള ലോൺ തിരിച്ചടയ‌്ക്കാൻ തയ്യാറാകുന്നില്ല.  അശാസ്ത്രീയ സാമ്പത്തികനയങ്ങൾമൂലം രൂപയുടെ മൂല്യം ചരിത്രത്തിലില്ലാത്തവിധം  കുത്തനെ ഇടിയുന്ന സ്ഥിതിയാണെന്നും വിജയരാഘവൻ
പറഞ്ഞു.

ഏരിയാ സെക്രട്ടറി സി കെ വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി ബി ദേവദർശനൻ, കെ വി ഏലിയാസ്, അഡ്വ. കെ എസ് അരുൺകുമാർ, ഏരിയാ കമ്മിറ്റിയംഗം കെ കെ ഏലിയാസ്. ലോക്കൽ സെക്രട്ടറി എൻ വി കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
Top