16 November Friday

പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണവുമായി വനിതകമീഷൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018


ആലപ്പുഴ
പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ യജ്ഞവുമായി കേരള വനിതാകമീഷനും. ആലപ്പുഴ ആര്യാട‌് പഞ്ചായത്തിലെ ചാരംപറമ്പ‌് പ്രദേശത്തായിരുന്നു കമീഷൻ ചെയർപേഴ‌്സൻ എം സി ജോസഫൈന്റെ നേതൃത്വത്തിൽ വീടുകൾ ശുചീകരിച്ചത‌്. കൗസല്യബാബു പുതുവേൽച്ചിറ, കൂട്ടുമ്മേൽ സുധാകരൻ എന്നിവരുടെ വീടുകളാണ‌് ശുചീകരിച്ചത‌്. തുടർന്ന‌് ആര്യാട‌് ഐക്യഭാരതി ദുരിതാശ്വാസക്യാമ്പിലും വെള്ളംകയറിയ കൈനകരി പഞ്ചായത്ത‌് പ്രദേശങ്ങളും സന്ദർശിച്ചു. ചെയർപേഴ‌്സണൊപ്പം അംഗങ്ങളായ  അഡ്വ. എം എസ‌് താര, ഷിജി ശിവജി, സെക്രട്ടറി പി ഉഷാറാണി, ഡയറക്ടർ വി യു കുര്യാക്കോസ‌്  എന്നിവരടക്കം വനിതാകമീഷൻ ഓഫീസിലെ ജീവനക്കാരും ശുചീകരണത്തിൽ പങ്കെടുത്തു.

പ്രളയസമയത്ത‌് സജീവമായ ഇടപെടലാണ‌് വനിതാ കമീഷൻ നടത്തിയതെന്ന‌് ചെയർപേഴ‌്സൺ എം സി ജോസഫൈൻ പറഞ്ഞു. കമീഷൻ അധ്യക്ഷയും അംഗങ്ങളും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് കൈമാറി. പ്രളയബാധിതർക്ക‌് ആവശ്യമായ ദുരിതാശ്വാസസഹായവും നൽകിയെന്ന‌് അവർ പറഞ്ഞു.


പ്രധാന വാർത്തകൾ
Top