18 November Sunday

കുട്ടനാട്ടിലെ സ‌്കൂളുകൾ ഇന്ന‌് തുറക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018


ആലപ്പുഴ
രണ്ടുമാസമായി അധ്യയനം മുടങ്ങിയ കുട്ടനാട്ടിലെ ഭൂരിഭാഗം സ‌്കൂളുകൾ തിങ്കളാഴ‌്ച തുറക്കും. ജൂലൈ പകുതിയോട തുടങ്ങിയ വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിലെ 116 സ‌്കൂളിൽ 35ലും വെള്ളപ്പൊക്കം നേരിട്ട‌് ബാധിച്ചിരുന്നു. കൈനകരി പഞ്ചായത്തിലെ എല്ലാ സ‌്കൂളിലും ജൂലൈ മുതൽ അധ്യയനം മുടങ്ങി. ഇവിടെ ഒരു സ‌്കൂൾപോലും  തിങ്കളാഴ‌്ച തുറക്കാൻ കഴിയുന്ന സാഹചര്യമില്ല. പഞ്ചായത്തിലെ 10 സ‌്കൂളിലും വെള്ളമിറങ്ങിയിട്ടില്ല. കുട്ടനാട‌് താലൂക്കിലെ സ‌്കൂളുകളിൽനിന്നും വെള്ളമിറങ്ങിയ മുറയ‌്ക്ക‌് മന്ത്രിമാരും സന്നദ്ധപ്രവർത്തകരും ചേർന്ന‌് ശുചീകരണ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകി. കേടുപാട്‌ സംഭവിച്ച ഉപകരണങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി. നഷ‌്ടപ്പെട്ട  പാഠപുസ‌്തകങ്ങൾക്ക‌് പകരം കൊല്ലം, കാസർകോട‌് ജില്ലകളിൽ നിന്നും പുസ‌്തകങ്ങൾ എത്തിക്കും. ഇപ്പോഴും തുറക്കാൻ കഴിയാത്ത സ‌്കൂളുകളിലെ വിദ്യാർഥികൾക്ക‌് സമീപ പ്രദേശങ്ങളിലെ മറ്റ‌് സ‌്കൂളുകളുടെ സഹായത്തോടെ വരുംദിവസങ്ങളിൽ അധ്യയനം തുടരാൻ സർക്കാരും വിദ്യാഭ്യാസ വകുപ്പും ആലാചിക്കുന്നുണ്ട‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top