25 September Tuesday

അതിരപ്പള്ളി സമവായത്തിലൂടെ നടപ്പാക്കും: എം എം മണി

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018


ചാലക്കുടി
അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് താൻ അനുകൂലമാണെങ്കിലും സമവായം കണ്ടെത്തിയശേഷമേ നടപ്പാക്കൂവെന്ന‌് മന്ത്രി എം എം മണി. രാഷ്ട്രീയ പാർടികളുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.  ഇതുസംബന്ധിച്ച് വിവാദമുണ്ടാക്കാൻ താനില്ലെന്നും മന്ത്രി പറഞ്ഞു.  പെരിങ്ങൽകുത്ത് ഡാം സന്ദർശിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡാം തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നത് തെറ്റാണ‌്. ജൂൺ പത്തുമുതൽ ഡാമുകളിൽ പലതും തുറന്നുവച്ചിരുന്നു. വനമേഖലയിലെ കനത്തമഴയും ഉരുൾപൊട്ടലും, അപ്പർ ഷോളയാർ ഉൾപ്പെടെ തമിഴ്നാടിന്റെ അധീനതയിലുള്ള പല ഡാമുകൾ തുറന്നതുമാണ് പ്രളയത്തിനിടയാക്കിയതെന്ന് മന്ത്രി പറഞ്ഞു.  പെരിങ്ങൽകുത്ത് ഡാമിന്റെയും ജനറേറ്ററുകളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
Top