21 November Wednesday

ചാരുമൂട്‌ എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച എസ്‌ഡിപിഐക്കാർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018

ആലപ്പുഴ> ചാരുമൂട്‌ എസ്‌എഫ്‌ഐ വിദ്യാർത്ഥികളെ ആക്രമിച്ച എസ്‌ഡിപിഐക്കാർ അറസ്‌റ്റിൽ . പേരൂർ കാരാണ്മ ഹാറൂൻ നിവാസിൽ ഹൈറൂൾ (29),പേരൂർകാരാണ്‌മ ചരുവു പറമ്പിൽ നിഷാദ് (33), ചുനക്കര തെക്ക് രാജ ഭവനത്തിൽ നിഷാജ്മോൻ (27),
ചുനക്കര തെക്ക് കല്ലരിക്കും വിളയിൽ മുഹമ്മദ് സാദത്ത് (26)എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ചാരുംമൂട്  എസ്‌എഫ്ഐ ഏരിയ സെക്രട്ടറി നൗജാസ് മുസ്തഫ , അജയ് എന്നിവരെയാണ്‌  വെട്ടിയത്‌. തലയ്ക്കും വയറിനും കാലിനും ഗുരുതരമായി പരുക്കേറ്റ ഇരുവരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിൽസയിലാണ്‌.

അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പഠിപ്പു മുടക്കിയ ശേഷം  ചാരുംമൂട്ടിൽ  എസ് എഫ് ഐ പ്രവർത്തകർ നടത്തിയ  പ്രകടനത്തിനു നേരെയായിരുന്നു ആക്രമണം .

 

പ്രധാന വാർത്തകൾ
Top