19 September Wednesday

കല്ലേലിമേട്ടിൽ സിദ്ധ ഡിസ‌്പെൻസറി തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018


കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്ടിൽ സിദ്ധ ഡിസ‌്പെൻസറി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  വിജയമ്മ ഗോപി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ‌്, കെ കെ ബൈജു, കെ കെ ജോസ്, ഉഷ അയ്യൻപിള്ള, ബിൻസി മോഹനൻ, കെ കെ ഗോപി, കെ കെ ശിവൻ, വി കെ ജോഷി, കെ എൻ ശശി, എം എൻ നടരാജൻ, എൻ എസ് സുകുമാരൻ,  ഡോ. ശ്രീനാഥ്  എന്നിവർ സംസാരിച്ചു.

കുട്ടമ്പുഴ പഞ്ചായത്തിലെ തേര, വാരിയം, തലവച്ചപാറ, കുഞ്ചിപ്പാറ തുടങ്ങിയ പട്ടികവർഗകോളനികളിലായി 270ൽപ്പരം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പ്രദേശത്ത് സിദ്ധ വൈദ്യം ആരംഭിക്കുന്നതിന്റെ സാധ്യതയും ആവശ്യകതയും സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ‌് ഡിസ‌്പെൻസറി അനുവദിച്ചത‌്. മെഡിക്കൽക്യാമ്പ് പഞ്ചായത്ത് സെക്രട്ടറി എ എം മീതീൻ ഉദ്ഘാടനംചെയ്തു.

പ്രധാന വാർത്തകൾ
Top