17 November Saturday

നാവിക ആസ്ഥാനത്തെ കരാർ അഴിമതി: പ്രതികളെ കോടതിയിൽ ഹാജരാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018


കൊച്ചി നാവിക ആസ്ഥാനെത്ത 300 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കരാറുകാരിൽ നിന്നും കോടികൾ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ മിലിട്ടറി എൻജിനിറിങ‌് സർവീസസ് ചീഫ് എൻജിനീയർ രാഗേഷ്കുമാർ ഗാർഗ്, കൈക്കൂലി നൽകിയ കരാർ കമ്പനി ഉടമകളായ പുഷ്കർ ഭാസിൻ, പ്രഫുൽകുമാർ ജെയ്ൻ എന്നിവരെ കൊച്ചി സിബിഐ കോടതിയിൽ ഹാജരാക്കി. കൊച്ചിയിലും ഡൽഹിയിൽ പ്രതികളുടെ വീടുകളിലും ഓഫീസുകളിലും സിബിഐ നടത്തിയ റെയ്ഡിൽ അഞ്ച് കോടിയോളം രൂപയും സ്വർണാഭരണങ്ങളും പിടിെച്ചടുത്തു.

സിബിഐ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിലായതിനാൽ പ്രതികളെ ചൊവ്വാഴ‌്ച ഡൽഹി കോടതിയിൽ ഹാജരാക്കും. ഇതിനായി മൂന്നുദിവസെ ത്ത ട്രാൻസിറ്റ‌്സിറ്റ‌് വാറണ്ട‌് കോടതി അനുവദിച്ചു. ചീഫ് എഞ്ചിനീയർ ആർ കെ ഗാർഗിന്റെ ഒരു ബന്ധു കരാറുകാരനായ പ്രഫുൽ കുമാറിന്റെ ബന്ധുവിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഞായറാഴ്ചയാണ‌് ഡൽഹിയിൽ സിബിഐയുടെ പിടിയിലായത‌്. തുടർന്ന് ചീഫ് എൻജിനീയറുടെ ഓഫീസിലും വസതിയിലും കരാറുകാരുടെ സ്ഥാപനങ്ങളിലും വസതികളിലും പരിശോധന നടത്താൻ സിബിഐയുടെ കൊച്ചി യൂണിറ്റിന് നിർദേശം നൽകി. നാവികസ സേനാ ആസ്ഥാനത്തിന‌് സമീപത്തെ കഠാരിബാഗിലെ മിലിട്ടറി എഞ്ചിനീയറിങ‌് സർവീസസിന്റെ ഓഫീസ‌്, ചീഫ് എൻജിനീയറുടെ വസതി, കരാറുകാരുടെ സ്ഥാപനങ്ങൾ,വീടുകൾ എന്നിവിടങ്ങളിലും റെയ‌്ഡ‌് നടത്തി.

ചീഫ് എൻജിനിയറുടെ വീട്ടിൽ നിന്ന് 28 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നിരവധി ബാങ്ക് അക്കൗണ്ടുകളുടെയും പണമിടപാടുകളുടെയും രേഖകൾ പിടിെച്ചടുത്തു. പുഷ്കർ ഭാസിന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത ആസ്ഥാനമായ പുഷ്കർ രാജ് കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിനും പ്രഫുൽകുമാർ ജെയിന്റെ ഉടമസ്ഥതയിലുള്ള അജ്മീർ ആസ്ഥാനമായ ജെയ്ൻ കൺസ്ട്രക്ഷൻസിനും കൊച്ചിയിൽ ഓഫീസുണ്ട‌്. നേവൽ ബേസിലെ ജോലികൾക്കുള്ള 300 കോടിയിൽ പരം രൂപയുടെ കരാർ ഇവർക്ക് വഴിവിട്ടു നൽകുന്നതിനാണ് ചീഫ് എൻജിനിയർ കോടികൾ കൈക്കൂലി വാങ്ങിയത്.  പിടിെച്ചടുത്ത രേഖകൾ പരിശോധിച്ച ശേഷം സിബിഐ ഡൽഹി യൂണിറ്റായിരിക്കും തുടരന്വേഷണം നടത്തുക.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top