20 October Saturday

ഡിവൈഎഫ്ഐ ഉച്ചഭക്ഷണം വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

പള്ളുരുത്തി > ജീവനു രക്തം വിശപ്പിനു ഭക്ഷണം ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ പനങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ പൊതിച്ചോറ് വിതരണംചെയ്തു. പൊതിച്ചോറ് കൊണ്ടുപോയ വാഹനം സിപിഐ എം പള്ളുരുത്തി ഏരിയ കമ്മിറ്റി അംഗം കെ എസ് രാധാകൃഷ്ണന്‍ ഫ്ളാഗ്ഓഫ് ചെയ്തു. 13 യൂണിറ്റുകളില്‍നിന്ന് ശേഖരിച്ച 1700 പൊതിച്ചോറാണ് വിതരണംചെയ്തത്. സിപിഐ എം ലോക്കല്‍ സെക്രട്ടറി വി എം ഉണ്ണിക്കൃഷ്ണന്‍, ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് മിഥുന്‍ പ്രകാശന്‍, വി എ ശ്രീജിത്ത് ദാസ്, വി എ ശ്രീകുമാര്‍, എയ്ഞ്ചല്‍ തമ്പി എന്നിവര്‍ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top