19 April Thursday

മെഡിക്കല്‍ ബന്ദ് സംസ്ഥാനത്ത് പൂര്‍ണം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018


തിരുവനന്തപുരം > വിവാദമായ ദേശീയ മെഡിക്കല്‍ കമീഷന്‍ (എന്‍എംസി) ബില്ലിനെതിരേ ഐഎംഎയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. ബില്‍ പാര്‍ലമെന്റ് സബ്ജക്ട് കമ്മിറ്റിക്കു വിട്ടതിനാല്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം അവസാനിപ്പിച്ചതായി ഐഎംഎ അറിയിച്ചു. രാജ്ഭവന് മുന്നില്‍ രണ്ടുദിവസമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരവും പിന്‍വലിച്ചു.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനം ഡോക്ടര്‍മാരും പണിമുടക്കി പ്രതിഷേധത്തില്‍ പങ്കെടുത്തതായും ഐഎംഎ അറിയിച്ചു. അത്യാഹിത വിഭാഗത്തെ സമരത്തില്‍നിന്നും ഒഴിവാക്കിയിരുന്നു. ഡോക്ടര്‍മാരുടെ പണിമുടക്കില്‍ രോഗികള്‍ വലഞ്ഞു. പല ആശുപത്രികളിലും ചികിത്സ കിട്ടാത്തതിനാല്‍ രോഗികളും ബന്ധുക്കളും രോഷാകുലരായി.

തിരുവനന്തപുരത്ത് പണിമുടക്കിയ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്തു. മാര്‍ച്ചും ധര്‍ണയും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. സമരക്കാര്‍ പ്രതീകാത്മകമായി എന്‍എംസി ബില്‍ കത്തിച്ചു. നിരാഹാരം അനുഷ്ഠിച്ച വിദ്യാര്‍ഥി പ്രതിനിധികളായ ഗീതാജ്ഞലി, അശ്വിന്‍, സുര്‍ജിത്, അജിത് പോള്‍ ഡെന്‍സന്‍ എന്നിവര്‍ക്ക് ഡോ. ഉമ്മര്‍ നാരങ്ങാനീര് നല്‍കി. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എന്‍ സുള്‍ഫി, കെജിഎംഒഎ സിറ്റി പ്രസിഡന്റ് ഡോ. കവിത, കെജിഎംഒഎ പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണന്‍, നാഷണല്‍ സ്റ്റുഡന്‍സ് വിങ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീജിത്ത് എന്‍ കുമാര്‍, മെഡിക്കല്‍ സ്റ്റുഡന്‍സ് വിങ് സംസ്ഥാന ചെയര്‍മന്‍ ശബരിനാഥ് എന്നിവര്‍ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top