Top
23
Tuesday, January 2018
About UsE-Paper

നെല്ല് സംഭരണം സഹകരണ വകുപ്പ് ഏറ്റെടുക്കണം: കര്‍ഷകസംഘം

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > സംസ്ഥാനത്തെ നെല്ല് സംഭരണം സഹകരണ വകുപ്പ് ഏറ്റെടുക്കണമെന്ന് കേരള കര്‍ഷകസംഘം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം നല്‍കി.

ചില ഭാഗങ്ങളില്‍നിന്നുള്ള പ്രായോഗികമല്ലാത്ത തീരുമാനങ്ങളും അനാസ്ഥയും നെല്ല് സംഭരണം കാര്യക്ഷമമല്ലതാക്കിയെന്ന് നിവേദനത്തില്‍ പറഞ്ഞു. ഇത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. നെല്ല് ശേഖരിക്കാന്‍ കളപ്പുരകളോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ കിട്ടിയവിലയ്ക്ക് നെല്ല് വിറ്റഴിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. 22.30 രൂപ താങ്ങുവിലയുള്ളപ്പോള്‍ പതിനാറും പതിനേഴും രൂപയ്ക്ക് വില്‍ക്കേണ്ടി വരുന്നു. കര്‍ഷകന് ലഭിക്കേണ്ട പതിനായിരക്കണക്കിന് രൂപ ഇത്തരത്തില്‍ നഷ്ടപ്പെടുന്നു.

സഹകരണസംഘങ്ങള്‍ കര്‍ഷകരില്‍നിന്ന് നെല്ല് ഏറ്റെടുത്ത് അരിയാക്കി പൊതുവിതരണ വകുപ്പിന് നല്‍കുക, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സഹകരണ മില്ലുകളെയും ചെറുകിട മില്ലുകളെയും ഉപയോഗപ്പെടുത്തുക, സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍,  സെക്രട്ടറി കെ വി രാമകൃഷ്ണന്‍ എന്നിവര്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി.

നെല്ല് സഹകരണ സംഘങ്ങള്‍ വഴി സംഭരിക്കാനും സംഭരണവില കര്‍ഷകര്‍ക്ക് ഉടന്‍ സഹകരണ ബാങ്കുകള്‍ വഴി നല്‍കാനും നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

Related News

കൂടുതൽ വാർത്തകൾ »