Top
23
Tuesday, January 2018
About UsE-Paper

ടി പത്മനാഭന്‍ സാംസ്കാരികോത്സവം: സംഘാടകസമിതി 10ന്

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌



കണ്ണൂര്‍ > ദേശാഭിമാനി പുരസ്കാരസമര്‍പ്പണത്തിന്റെ ഭാഗമായ ടി പത്മനാഭന്‍ സംസ്കാരികോത്സവത്തിന്റെ സംഘാടകസമിതി പത്തിന് രൂപീകരിക്കും. കണ്ണൂര്‍ എന്‍ജിഒ യൂണിയന്‍ ഹാളില്‍ വൈകിട്ട് അഞ്ചിനാണ് യോഗം. മാര്‍ച്ച് ആദ്യവാരം കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ടി പത്മനാഭന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം സമ്മാനിക്കും. ചെറുകഥാ സാഹിത്യത്തിനും മലയാള ഭാഷയ്ക്കും നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് രണ്ടാമത് ദേശാഭിമാനി പുരസ്കാരത്തിന് മലയാളത്തിന്റെ പ്രിയ കഥാകാരനെ തെരഞ്ഞെടുത്തത്.

ടി പത്മനാഭന്റെ സാഹിത്യജീവിതത്തിലെ വ്യത്യസ്ത തലങ്ങളെയും സര്‍വതല സ്പര്‍ശിയായ സാമൂഹ്യ ഇടപെടലുകളെയും മുന്‍നിര്‍ത്തിയാണ് ഒരാഴ്ച നീളുന്ന സാംസ്കാരികോത്സവം. ദേശാഭിമാനി പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഏര്‍പ്പെടുത്തിയത്. എം ടി വാസുദേവന്‍ നായര്‍ക്കായിരുന്നു ആദ്യ പുരസ്കാരം.

Related News

കൂടുതൽ വാർത്തകൾ »