17 October Wednesday

മന്ത്രിതല ചര്‍ച്ച : കേരളം- മാലദ്വീപ് ബന്ധം മെച്ചപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Saturday Dec 2, 2017


തിരുവനന്തപുരം > വിവിധ മേഖലകളില്‍ കേരളവും മാലദ്വീപും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും. തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണനും മാലദ്വീപ് വിദ്യഭ്യാസമന്ത്രി ഡോ. ഐഷത്ത് ഷിഹാമുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണിത്.

തൊഴില്‍വകുപ്പിനുകീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സിന്റെ നേഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം വഴി മാലിയിലെ നേഴ്സുമാര്‍ക്ക് നൈപുണ്യവികസനത്തിന് അവസരമൊരുക്കാന്‍ മുന്‍ചര്‍ച്ചകളില്‍ ധാരണയായിരുന്നു. ഇതനുസരിച്ച് 74 അംഗ ഒന്നാം ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയായി. രണ്ടാമത് ബാച്ചിന്റെ പരിശീലനം 17ന്ആരംഭിക്കും.

മാലദ്വീപും കേരളവുംതമ്മില്‍ നൈപുണ്യവികസനം, വിദ്യാഭ്യാസം, ടൂറിസം അനുബന്ധമേഖലകളില്‍ പരസ്പരസഹകരണം ഉറപ്പാക്കാനും സാധ്യതകള്‍ ഉപയോഗപ്പെടുത്താനും ചര്‍ച്ചകള്‍ നടന്നു. മാലദ്വീപില്‍ അധ്യാപനമേഖലയില്‍ കേരളത്തിന് കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. തൊഴില്‍വകുപ്പിനുകീഴിലുള്ള ഒഡെപെക് വഴി റിക്രൂട്ട്മെന്റിന് അവസരമൊരുക്കണം. വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡോ. ഷിഹാം വ്യക്തമാക്കി.

ഡോ. ഐഷത്ത് ഷിഹാമിന്റെ ക്ഷണം സ്വീകരിച്ച് മാലദ്വീപ് സന്ദര്‍ശിക്കുമെന്ന് ടി പി രാമകൃഷ്ണന്‍ അറിയിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ടിവിഇടി അതോറിറ്റി ഡയറക്ടര്‍ അമിനാഥ് അശ്ര, ഡോ. എം വി സുധാകര്‍, നേഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് ജനറല്‍ മാനേജര്‍ രഞ്ജിത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top