20 November Tuesday

ദുരിതാശ്വാസനിധിയിലേക്ക് 111111 രൂപ നല്‍കി ചേലക്കര കെഎസ്ആര്‍എംഎസ് വായനശാല

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

ചേലക്കര > മായന്നൂര്‍ കെഎസ്ആര്‍എംഎസ് വായനശാല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃശ്ശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുഖാന്തരം നല്‍കുന്ന ഒരു ലക്ഷത്തി ഒരായിരത്തി ഒരുന്നൂറ്റി പതിനൊന്ന് രൂപയുടെ ചെക്ക് മന്ത്രി എ സി മൊയ്തീന് കൈമാറി. തൃശ്ശൂര്‍ ജില്ലയിലെ വ്യത്യസ്‌ത ദുരിതാശ്വാസ ക്യാമ്പുകളിലേക്കു രണ്ടര ലക്ഷം രൂപയുടെ വിവിധ സാധനങ്ങളും വായനശാല മുന്‍പ് നല്‍കിയിരുന്നു.

ചെക്ക് കൈമാറുന്ന ചടങ്ങില്‍ തൃശ്ശൂര്‍ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍ ഹരി,താലൂക് ലൈബ്രറി പ്രസിഡന്റ് പി കെ ഗോപാലന്‍,കെഎസ്ആര്‍ എംഎസ് വായനശാല സെക്രട്ടറി വാസുദേവന്‍,പ്രസിഡന്റ് രവീന്ദ്രന്‍,ജോയിന്റ് സെക്രട്ടറി സുരേഷ്,വായനശാല പഞ്ചായത്തല സെക്രട്ടറി സ്വാമിനാഥന്‍,വായനശാല അംഗങ്ങളായ ശങ്കരനാരായണന്‍,സേതുമാധവന്‍,രാമഭദ്രന്‍,രതീഷ്,ബാബുരാജ്,മുകേഷ്,സുമുശങ്കര്‍ എന്നിവര്‍ പങ്കെടുത്തു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top