20 September Thursday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെ എം ട്രേഡിംഗ് 2.35 കോടി രൂപ നല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

തിരുവനന്തപുരം > യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ എം ട്രേഡിംഗ് 2.35 കോടി രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. കെ എം ട്രേഡിംഗ് കമ്പനി സിഇഒ കോരാത്ത് മുഹമ്മദ് വ്യവസായ മന്ത്രി ഇപി ജയരാജന് തുകയടങ്ങിയ ചെക്ക് കൈമാറി. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആലുവ നേതാജി റോഡ് തേജസില്‍ ലിയാന എന്ന വിദ്യാര്‍ത്ഥിനി കുടുക്കയിലെ സമ്പാദ്യമായ 4,324 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് സംഭാവന നല്‍കിയവര്‍

.ഐഡിബിഐ ബാങ്ക് 3.27
കോടി രൂപ

.എറണാകുളം എഫ്‌സിഐ ഒഇഎന്‍ കണക്‌റ്റേഴ്‌സ് ലിമിറ്റഡ് ഡയറക്ടര്‍ ജി രാജേന്ദ്രന്‍ ഒരു കോടി രൂപ

.അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍ കുട്ടി 7 ലക്ഷം രൂപ

.തൃശ്ശൂര്‍ ഗ്രീന്‍ ബുക്‌സ് 5 ലക്ഷം രൂപ

.കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി വിജയകുമാര്‍  8 ലക്ഷം

.തിരുവനന്തപുരം ജ്യോതിനിലയം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്നതിന്റെ ആദ്യഗഡുവായ 2.5 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.
 
.ബാംഗ്ലൂര്‍ കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ ഗോപിനാഥ് രണ്ടു ലക്ഷം രൂപ

.ആന്ധ്രപ്രദേശിലെ കാക്കിനാട് എസ്ആര്‍എംടി ലിമിറ്റഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബാബു രാജേന്ദ്രന്‍ 15 ലക്ഷം രൂപ







 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top