20 September Thursday

ട്രെയിൻസർവീസ‌ിൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


തിരുവനന്തപുരം
ഇടപ്പള്ളി‐എറണാകുളം സെക‌്ഷനിൽ ട്രാക്ക‌്നവീകരണ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റവും നിയന്ത്രണവും.
രണ്ട‌്, നാല‌്, എട്ട‌്, ഒമ്പത‌്, 11, 15, 16, 18, 22, 23, 25, 29, 30,  ഒക്ടോബർ രണ്ട‌്, ആറ‌് തീയതികളിൽ എറണാകുളം‐കണ്ണൂർ ഇന്റർസിറ്റി എക‌്സ‌്പ്രസ‌് (നമ്പർ 16305), കണ്ണൂർ‐എറണാകുളം ഇന്റർസിറ്റി എക‌്പ്രസ‌് (16306), കോട്ടയം‐നിലമ്പൂർ പാസഞ്ചർ (56362), നിലമ്പൂർ‐കോട്ടയം പാസഞ്ചർ (56363), എറണാകുളം‐ഗുരുവായൂർ പാസഞ്ചർ (56370), ഗുരുവായൂർ‐തൃശൂർ പാസഞ്ചർ (56374), ഗുരുവായൂർ‐എറണാകുളം പാസഞ്ചർ (56375) സർവീസുകൾ റദ്ദാക്കി.
രണ്ട‌്, നാല‌്, എട്ട‌് തീയകളിൽ രാവിലെ ഏഴിന‌് തിരിക്കുന്ന ചെന്നൈ എഗ‌്മോർ‐ഗുരുവായൂർ എക‌്പ്രസ‌്(16127) എറണാകുളത്തിനും ഗുരുവായൂരിയും ഇടയിലെ മുഴുവൻ സ‌്റ്റേഷനിലും നിർത്തും. ഒമ്പത‌്,  11, 15, 16, 18, 22, 23, 25, 29, 30, ഒക്ടോബർ രണ്ട‌്, ആറ‌് തീയതികളിൽ ചെന്നൈ എഗ‌്മോർ‐ഗുരുവായൂർ എക‌്സ‌്പ്രസ‌് (16127) എറണാകുളം ജങ‌്ഷനിൽനിന്ന‌് രാവിലെ 6.35ന‌് പുറപ്പെടും. എറണാകുളത്തിനും ഗുരുവായൂരിനും ഇടയിലെ മുഴുവൻ സ‌്റ്റേഷനിലും സ‌്റ്റോപ്പുണ്ടാകും.

1606 നാഗർകോവിൽമംഗളൂരു ഏറനാട‌് എക‌്പ്രസിന‌് അങ്കമാലിയിലും ഇരിഞ്ഞാലക്കുടയിലും രണ്ട‌് മിനിറ്റ‌് അധികസമയം അനുവദിച്ചു.
ശനി, തിങ്കൾ, വെളളി ദിനങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനിൽനിന്ന‌് രാത്രി 10ന‌് പുറപ്പെടുന്ന തിരുവനന്തപുരം‐മധുരൈ അമൃത, രാജധാനി എക‌്പ്രസ‌് 11ന‌് പുറപ്പെടും. കോട്ടയത്തിനും തൃശൂരിനും ഇടയിൽ 2.50 മണിക്കൂർ നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം സെൻട്രലിൽനിന്ന‌് ശനി, തിങ്കൾ, വെള്ളി ദിനങ്ങളിൽ തിരിക്കുന്ന ചെന്നൈ എഗ‌്മോർ ഗുരുവായൂർ എക‌്പ്രസ‌് (16127) അരമണിക്കൂർ വൈകി യാത്ര ആരംഭിക്കും.

രണ്ടരമണിക്കൂർ എറണാകുളം ജങ‌്ഷനിൽ നിയന്ത്രണമുണ്ടാകും. ചൊവ്വാഴ‌്ച എറണാകുളം ജങ‌്ഷനിൽനിന്നുള്ള  എറണാകുളം‐പുണെ സൂപ്പർ ഫാസ്റ്റ‌് എക‌്പ്രസ‌് 6.15ന‌് പുറപ്പെടും. 30‐45 മിനിറ്റ‌് എറണാകുളം നോർത്ത‌്‐ഇരിഞ്ഞാലക്കുട സെക‌്ഷനിൽ നിയന്ത്രണം. ശനിയാഴ‌്ചകളിൽ തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള തിരുവനന്തപുരം‐ഹസ്രത‌് നിസാമുദിൻ പുലർച്ചെ 1.30ന‌് പുറപ്പെടും. എറണാകുളം നോർത്തിനും‐ഇരിഞ്ഞാലക്കുടയ‌്ക്കും ഇടയിൽ 30‐45 മിനിട്ട‌് നിയന്ത്രണം. ശനി, ഞായർ, ചൊവ്വ ദിനങ്ങളിൽ ആലപ്പുഴ‐ധൻബാദ‌് എക‌്സ‌്പ്രസ‌് ആലപ്പുഴയ‌്ക്കും അങ്കമാലിക്കും ഇടയിൽ 40 മിനിറ്റും ഇതേ ദിനങ്ങളിലുള്ള നാഗർകോവിൽ‐മംഗളൂരു ഏറനാട‌് എക‌്സ‌്പ്രസ‌് ആലപ്പുഴയിലും എറണാകുളത്തും 30 മിനിറ്റും ശയാഴ‌്ചകളിലുള്ള തിരുവനന്തപുരം‐മുംബൈ സിഎസ‌്ടി പ്രതിവാര എക‌്പ്രസ‌ിന‌് ആലപ്പുഴയിലും അങ്കമാലിയിലും 15 മിനിറ്റും ഞായറാഴ‌്ചകളിലെ തിരുനെൽവേലി‐ബിലസ‌്പുർ (22620) പ്രതിവാര എക‌്സ‌്പ്രസ‌് ആലപ്പുഴയിലും അങ്കമാലിയിലും 45 മിനിറ്റും എറണാകുളം‐ബംഗ്ലൂരു ഇന്റർസിറ്റി എക‌്പ്രസ‌് (12678), തിരുവനന്തപുരം കോഴിക്കോട‌് ജനശതാബ്ദി എക‌്സ‌്പ്രസ‌് (12076) എറണാകുളത്തിനും ഷൊർണൂരിനും ഇടയിൽ 15 മിനുറ്റും നിയന്ത്രണം.
 


പ്രധാന വാർത്തകൾ
Top