26 September Wednesday

കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

കരുണാനിധിയെ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കനിമൊഴി, സ്റ്റാലിന്‍, ജി രാമകൃഷ്ണന്‍ എന്നിവരോടൊപ്പം

ചെന്നൈ > ഡിഎംകെ അധ്യക്ഷന്‍  എം കരുണാനിധിയെ  മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കരുണാനിധി ചികിത്സയില്‍ കഴിയുന്ന  കവേരി ആശുപത്രിയില്‍ എത്തിയാണ് മുഖ്യമന്ത്രി  സന്ദര്‍ശിച്ചത്.

ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മക്കളായ എം കെ സ്റ്റാലിനോടും  കനിമൊഴിയോടും  രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കരുണാനിധിക്ക് വേഗം സുഖം പ്രാപിക്കാനാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

പോരാട്ടങ്ങളിലൂടെ വളര്‍ന്ന് വന്നയാളാണ് കലൈഞ്ജര്‍ എം കരുണാനിധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പോരാട്ടവും ഇച്ഛാശക്തിയും വളരെ ശക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രിക്കൊപ്പം കരുണാനിധിയുടെ മക്കളായ എം കെ സ്റ്റാലിനും കനിമൊഴി എന്നിവരും സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി  ജി രാമകൃഷ്ണനും ഉണ്ടായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top