25 September Tuesday

നാടകനടൻ കെ വി ആന്റണിക്ക് സുഹൃത്തുക്കൾ വീടൊരുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018


വൈപ്പിൻ
നാടകനടൻ കെ വി ആന്റണിക്ക് വീട് നിർമിച്ചുനൽകാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. അരനൂറ്റാണ്ട് നാടകരംഗത്ത് പ്രവർത്തിച്ച ആന്റണി പഞ്ചായത്ത് പുറമ്പോക്കുഭൂമിയിൽ ഷീറ്റ്മേഞ്ഞ കുടിലിലാണ് താമസിക്കുന്നത്. ഈയിടെ അദ്ദേഹത്തിന് സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചിരുന്നു.

പേസ്മേക്കറിൽ പ്രവർത്തിക്കുന്ന ഹൃദയവുമായി ആന്റണി വെള്ളവും ചളിയും നിറഞ്ഞ  പ്രദേശത്താണ് താമസിക്കുന്നത്. കേരളത്തിലെ നാടകപ്രവർത്തകരും അഭ്യുദയകാംക്ഷികളും അദ്ദേഹത്തിന‌് ഒരടച്ചുറപ്പുള്ള വീടുണ്ടാക്കാൻ ശ്രമമാരംഭിച്ചിരിക്കുകയാണ്. എസ് ശർമ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉണ്ണിക്കൃഷ്ണൻ, ജോയി നായരമ്പലം, ചെറിന്നിയൂർ ജയപ്രകാശ്, ജസ്റ്റിൻ ചാക്കോ എന്നിവർ രക്ഷാധികാരിയും ടി എം സുകുമാരപിള്ള കൺവീനറും അജിത് ഞാറക്കൽ ജോയിന്റ് കൺവീനറുമായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. സംഭാവനകൾ എസ്ബിഐ ഞാറക്കൽ ശാഖയിലെ 37758731355 നമ്പർ അക്കൗണ്ടിലേക്ക് അയക്കുക. ഐഎഫ്എസ്സി കോഡ്: എസ്ബിഐഎൻ0016860.

പ്രധാന വാർത്തകൾ
Top