21 November Wednesday

കോഴിക്കോട‌ും മലപ്പുറവും നിപാരഹിത ജില്ലകൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018


കോഴിക്കോട‌്, മലപ്പുറം ജില്ലകളെ നിപാ രഹിത ജില്ലകളായി മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. നിപാ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായവരെ ആരോഗ്യവകുപ്പ‌് ആദരിക്കുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ജൂൺ 30 വരെയാണ‌് ആരോഗ്യ വിദഗ‌്ധർ  ജാഗ്രതാ നിർദേശം നൽകിയത‌്‌. മെയ‌് 31ന‌് ശേഷം നിപാകേസുകളൊന്നും റിപ്പോർട്ട‌് ചെയ്യാത്ത പശ‌്ചാത്തലത്തിലാണ‌്  ഇരുജില്ലകളും താൽക്കാലികമായി നിപാരഹിതമെന്ന‌് മന്ത്രി അറിയിച്ചത‌്. അതീവ സാംക്രമിക സ്വഭാവമുള്ള രോഗത്തെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പിടിച്ചുകെട്ടാൻ ആരോഗ്യ വകുപ്പിന‌് കഴിഞ്ഞെന്ന‌് പ്രഖ്യാപനത്തിൽ പറഞ്ഞു. 16 ജീവനുകൾ നഷ‌്ടമായി. രോഗം ബാധിച്ച രണ്ട‌് പേരെ ജീവിതത്തിലേക്ക‌് തിരിച്ചുകൊണ്ടുവരാനായി. മെയ‌് 31ന‌് ശേഷം നിപാ പോസറ്റീവ‌ായ ഫലങ്ങളൊന്നും റിപ്പോർട്ട‌് ചെയ്യപ്പെട്ടില്ല എന്നത‌് ആശ്വാസകരമാണ‌്. ജൂൺ 30 വരെ ജാഗ്രതാ നിർദേശം തുടർന്നിരുന്നു. തുടർരോഗങ്ങൾ റിപ്പോർട്ട‌് ചെയ്യാത്ത സാഹചര്യത്തിൽ  ‘നിപാ’ രോഗ രഹിതമായി  പ്രഖ്യാപിക്കുന്നതെന്ന‌് മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top