20 September Thursday

ഹാൻവീവ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക‌് സമാപനം

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

ഹാൻവീവ് സുവർണ ജൂബിലിആഘോഷങ്ങൾക്ക് വർണാഭമായ സമാപനം



കണ്ണൂർ
ഹാൻവീവ് സുവർണ ജൂബിലിആഘോഷങ്ങൾക്ക് വർണാഭമായ സമാപനം.കൈത്തറി മേഖലയിൽ പ്രവർത്തിക്കുന്നവരും തൊഴിലാളികളുമടക്കമുളള വൻ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് നായനാർ  അക്കാദമിയിൽ  നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ‌്തത്. ഹാൻവീവ് സുവർണജൂബിലി കവാടത്തിന്   ശിലാസ്ഥാപനം നടത്തി. മുതിർന്ന നെയ്ത്തുതൊഴിലാളികളെയും ജീവനക്കാരെയും മുഖ്യമന്ത്രി ആദരിച്ചു. ലോഗോ രൂപകൽപന ചെയ്ത  ആർടിസ്റ്റ് ശശികലക്ക് ഉപഹാരം നൽകി.  വ്യവസായമന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. നിർദിഷ്ട കൈത്തറി മ്യുസിയം പദ്ധതി രേഖയുടെ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.കഴിഞ്ഞ മെയ് 29ന് തിരുവനന്തപുരത്താണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സുവർണ ജൂബിലിയുടെ ഭാഗമായി ഹാൻവില്ല പദ്ധതി ആരംഭിച്ചു. 

ചടങ്ങിൽ കണ്ണൂർ കോർപറേഷൻ മേയർ ഇ പി ലത, എംപിമാരായ പി കെ ശ്രീമതി, കെ കെ  രാഗേഷ്, എംഎൽഎമാരായ സി കൃഷ്ണൻ, ടി വി രാജേഷ്, എ എൻ ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, കൈത്തറി വീവേഴ്സ് സൊസൈറ്റി അസോസിയേഷൻ പ്രസിഡന്റ് പി  ബാലൻ,ഹാൻഡ്ലും എക്സ്പോർട്ട് ഓർഗനൈസേഷൻ പ്രസിഡന്റ് പി ജയചന്ദ്രൻ , വിവിധ സംഘടനാ നേതാക്കളായ പി ജയരാജൻ , അഡ്വ. പി സന്തോഷ് കുമാർ കെ മനോഹരൻ, കെ സുരേന്ദ്രൻ, താവം ബാലകൃഷ്ണൻ, എം എ കരീം, രാമചന്ദ്രൻ തില്ലങ്കേരി, പി ടി ജോസ്,  ഇ പി ആർ വേശാല, പി പി ദിവാകരൻ, മുഹമ്മദ് പാറക്കാട്ട്, ഇല്ലിക്കൽ അഗസ്തി, വി വി ശശീന്ദ്രൻ, എ ജെ ജോസഫ്, ജേക്കബ്, ഹാൻവീവ് ഡയരക്ടർമാരായ  വി രാജപ്പൻ, കെ സുനിൽകുമാർ    തുടങ്ങിയവർ സംസാരിച്ചു. ഹാൻവീവ് ചെയർമാൻ കെ പി സഹദേവൻ സ്വാഗതവും കൈത്തറി‐ ടെക്സ്റ്റൈൽസ് വകുപ്പ് ഡയറക്ടർ കെ സുധീർ നന്ദിയും പറഞ്ഞു. .

പ്രധാന വാർത്തകൾ
Top