26 September Wednesday

യുജിസി ഇല്ലാതാക്കൽ വർഗീയ‐വാണിജ്യവൽക്കരണം ലക്ഷ്യമിട്ട്: കോൺഫെഡറേഷൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018


കളമശേരി
ഉന്നത വിദ്യാഭ്യാസമേഖലയുടെ വാണിജ്യവൽക്കരണവും വർഗീയവൽക്കരണവും ലക്ഷ്യമിട്ടാണ് യുജിസിയെ ഇല്ലാതാക്കി ദേശീയ ഉന്നത വിദ്യാഭ്യാസ കമീഷൻ രൂപീകരണ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ  അവതരിപ്പിക്കാൻ പോകുന്നതെന്ന്   സംസ്ഥാന സർവകലാശാലാ ജീവനക്കാരുടെ കോൺഫെഡറേഷൻ പ്രസിഡന്റ് പി കെ ബിജു എംപിയും സെക്രട്ടറി ഹരിലാലും സംയുക്തപ്രസ്താവനയിൽ പറഞ്ഞു.

യുജിസിയെ ഇല്ലാതാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാനുള്ള അധികാരം  കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കുന്നതു വഴി വർഗീയവൽക്കരണവും   ഉന്നത വിദ്യാഭ്യാസരംഗത്തെ കേന്ദ്രീകരണവുമാണ് കേന്ദ്ര സർക്കാർ സാധിച്ചെടുക്കുന്നത്.  അക്കാദമിക വിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ വ്യവസ്ഥകളും നിർദേശങ്ങളും ബില്ലിലുണ്ട്. സ്ഥിര അധ്യാപക നിയമനം, ശമ്പളപരിഷ്‌കരണ കമീഷനുകൾ എന്നിവയ‌്ക്ക് അന്ത്യംകുറിക്കലും ഇത് ലക്ഷ്യമിടുന്നു. സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം നൽകുന്നുവെന്ന വ്യാജേന നവലിബറൽ പരിഷ്‌കാരങ്ങൾ അടിച്ചേൽപ്പിക്കുന്നതാണ‌് ഈ ബിൽ.

പുതിയ കമീഷൻ എന്ന നിർദേശം പ്രാവർത്തികമാകുന്നതോടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സിലബസ് നിർ
മാണം, മൂല്യനിർണയം, അക്രഡിറ്റേഷൻ തുടങ്ങിയ എല്ലാ അധികാരങ്ങളും ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്ന ഒറ്റ  സംവിധാനത്തിലേക്ക് കേന്ദ്രീകരിക്കപ്പെടും.

മേഖലയുടെ നിലവാരം സംരക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ നീക്കത്തിനെതിരായി ശക്‌തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരണമെന്നും  സംയുക്തപ്രസ്താവനയിൽ ആവശ്യ
പ്പെട്ടു.
 

പ്രധാന വാർത്തകൾ
Top