Top
24
Wednesday, January 2018
About UsE-Paper

ഓഖി ധനസഹായവിതരണത്തിന് തുരങ്കംവയ്ക്കാന്‍ എംഎല്‍എയുടെ നീക്കം

Tuesday Jan 2, 2018
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > ഓഖി ദുരന്തബാധിതര്‍ക്കുള്ള ധനസഹായവിതരണം അട്ടിമറിക്കാന്‍ വി എസ് ശിവകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നീക്കം. തിങ്കളാഴ്ച വൈകിട്ട് വിഴിഞ്ഞത്തുവച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ധനസഹായം ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖകള്‍ കൈമറിയത്്.

മരിച്ചവരുടെ ആശ്രിതരില്‍ ചിലരെ പൂന്തുറ പാരിഷ് ഹാളില്‍ വിളിച്ചുചേര്‍ത്താണ് മുഖ്യമന്ത്രിയുടെ ധനസഹായം വാങ്ങാന്‍ പോകരുതെന്നും മുഖ്യമന്ത്രി ഇങ്ങോട്ടുവരട്ടെ എന്നും പറഞ്ഞ് തടഞ്ഞുവച്ചത്. പൂന്തുറ, വലിയതുറ, മേനംകുളം, ചെറിയതുറ എന്നിവിടങ്ങളില്‍ മരിച്ചവരുടെ ആശ്രിതരെ സര്‍ക്കാര്‍ വാഹനത്തില്‍ വിഴിഞ്ഞത്ത് കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നത്. ഇക്കാര്യം ഞായറാഴ്ച ഓരോരുത്തരുടെയും വീടുകളില്‍ചെന്ന് റവന്യൂ-ഫിഷറീസ് അധികൃതര്‍ അറിയിച്ചിരുന്നു. പകല്‍ 1.45ന് വാഹനം എത്തുമെന്നും അറിയിച്ചു. എല്ലാ കുടുംബങ്ങളും എത്താമെന്നും പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ശിവകുമാറും കോണ്‍ഗ്രസുകാരനായ പള്ളികമ്മിറ്റി സെക്രട്ടറിയും ചേര്‍ന്ന് കുടുംബങ്ങളുടെ യോഗം വിളിച്ചത്.

യോഗത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബാംഗങ്ങള്‍തന്നെയാണ് ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) സെക്രട്ടറി ആന്റോ സുരേഷിനെയും അറിയിച്ചത്. ഇവര്‍ സ്ഥലത്തെത്തി കാര്യം തിരക്കിയതോടെ എംഎല്‍എയും നേതാക്കളും സ്ഥലം വിട്ടു. തുടര്‍ന്ന് എല്ലാ കുടുംബങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലെത്തി ധനസഹായത്തിന്റെ രേഖകള്‍ ഏറ്റുവാങ്ങി.

Related News

കൂടുതൽ വാർത്തകൾ »