16 October Tuesday

ജെഡിയു വിഷയം എല്‍ഡിഎഫ് ചര്‍ച്ചചെയ്യും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Dec 1, 2017



കൊച്ചി > ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ മുന്നണിപ്രവേശനം എല്‍ഡിഎഫ് ചര്‍ച്ചചെയ്യുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

ഇപ്പോള്‍ അദ്ദേഹം സ്വീകരിക്കുന്ന നയങ്ങള്‍ സ്വാഗതാര്‍ഹമാണ്. മുന്നണി വിട്ടപ്പോഴും അക്കാര്യം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ശത്രുപക്ഷത്തെ മിത്രമായാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ഇപ്പോള്‍ അദ്ദേഹം ശത്രുപക്ഷം വിട്ടുവരാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സൌത്ത് റെയില്‍വേ സ്റ്റേഷന്‍ വില്‍ക്കുന്നതിനെതിരെയുള്ള തൊഴിലാളി-ബഹുജന ധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പ്രധാന വാർത്തകൾ
Top