21 November Wednesday

എലിപ്പനി പടരാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നു; എലിപ്പനി സ്ഥിരീകരിച്ച മരണങ്ങൾ 2: ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

കണ്ണൂർ > സംസ്ഥാനത്ത്‌ എലിപ്പനി പടരാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ. സംസ്ഥാനത്ത്‌ ഇതുവരെ എലിപ്പനി മൂലമെന്ന്‌ സ്ഥിരീകരിച്ച 2 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്താതായും ഷൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളിലാണ്‌ എലിപ്പനി കൂടുതലായി റിപ്പോർട്ട്‌ ചെയ്‌തിരിക്കുന്നത്‌. സംസ്ഥാനത്ത്‌ ഇതുവരെ എലിപ്പനി മൂലമെന്ന്‌ സ്ഥിരീകരിച്ച 2 മരണങ്ങളും തിരുവനന്തപുരം ജില്ലയിലാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. മലപ്പുറം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലും എലിപ്പനിയെന്ന്‌ സംശയിക്കുന്ന മരണങ്ങൾ ഉണ്ടായി. എന്നാൽ പരിശോധിക്കുന്ന ചില സാമ്പിളുകളിൽ എലിപ്പനിയല്ലെന്ന റിപ്പോർട്ടും ലഭിക്കുന്നു‐ ഷൈലജ ടീച്ചർ പറഞ്ഞു.

എല്ലാ കൊല്ലവും സംസ്ഥാനത്ത്‌ എലിപ്പനി റിപ്പോർട്ട്‌ ചെയ്യപ്പെടാറുണ്ട്‌. പ്രളയത്തിന് മുൻപും ഇതുണ്ട്‌. എന്നാൽ പ്രളയം വന്നു പോയ സാഹചര്യത്തിൽ എലിപ്പനി പടരാനുള്ള വർധിച്ച സാധ്യത മനസിലാക്കി മുൻകരുതലുകൾ എടുക്കുന്നുണ്ട്‌. എലിപ്പനി പടരാതിരിക്കുന്നതിന്‌ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. പ്രതിരോധഗുളിക നിർബന്ധമായും കഴിക്കണം. എലിപ്പനിയുടെ ലക്ഷണങ്ങളുമായി വരുന്ന രോഗികൾക്ക്‌ പരിശോധിച്ച്‌ എലിപ്പനിയാണെന്ന്‌ സ്ഥിരീകരിക്കാൻ കാത്തുനിൽക്കാതെ ഡോക്‌സിസൈക്ലിൻ ഗുളിക നൽകാൻ എല്ലാ ഡോക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്‌. ‐ ആരോഗ്യ മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top