16 November Friday

സുഹാസവുമായി സുഹാസിനിയും ഖുശ‌്ബുവും ലിസിയും

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


തിരുവനന്തപുരം
പ്രളയദുരിതത്തിൽപ്പെട്ട കേരളത്തിന് കൈത്താങ്ങുമായി എൺപതുകളിലെ ചലച്ചിത്രതാരങ്ങൾ. സുഹാസിനി, ഖുശ്ബു, ലിസി എന്നിവർ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 40 ലക്ഷം രൂപ കൈമാറി. താരങ്ങൾക്കും സംവിധായകർക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിന് സഹായം നൽകുന്നതിന് കൈകോർത്തു. മണിരത്നം, ജാക്കി ഷെറോഫ്, സുന്ദർ, മരിയസേന, രാജ്കുമാർ സേതുപതി, പൂർണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്നി സിനിമാക്സ്, കാസിനോ മജോങ് ഫൗണ്ടേഷൻ, മാൾട്ട ഹോണററി കൗൺസൽ ശാന്തകുമാർ, മൗറീഷ്യസ് ഹോണററി കൗൺസൽ രവിരാമൻ എന്നിവരെല്ലാം ഇതിൽ സഹകരിച്ചു.

എൺപതുകളിലെ താരങ്ങൾ എല്ലാ വർഷവും ഒത്തുചേരാറുണ്ടെന്നും ഇത്തവണ തങ്ങളുടെ മനസ് പ്രളയം ദുരന്തംവിതച്ച കേരളത്തിനൊപ്പമാണെന്നും അവർ അറിയിച്ചു. എൺപതുകളിൽ സിനിമാ മേഖലയിൽ ഒപ്പമുണ്ടായിരുന്നവർക്ക് പുറമെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം വിഹിതം കേരളത്തിനായി സ്വരൂപിക്കുകയായിരുന്നുവെന്നും താരങ്ങൾ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top