25 September Tuesday

വ്യാപാരികൾ സെക്രട്ടറിയറ്റ‌് മാർച്ച‌് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018


തിരുവനന്തപുരം
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ സെക്രട്ടറിയറ്റ‌് മാർച്ചും ധർണയും നടത്തി. വികസനാവശ്യങ്ങൾക്കായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക‌് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നിയമവിധേയമായി നടപ്പിലാക്കുക, വാടക നിയന്ത്രണ നിയമം പാസാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയത്തിയാണ‌് മാർച്ച‌് സംഘടിപ്പിച്ചത‌്. എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ ഉദ‌്ഘാടനംചെയ‌്തു. മഴ കൂസാതെ ആയിരത്തിലേറെ വ്യാപാരികൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. എൻഎച്ച‌് വികസനം പൂർത്തീകരിക്കുമ്പോൾ കാസർകോട‌് മുതൽ തിരുവനന്തപുരം വരെ നൂറുകണക്കിന‌് വ്യാപാരികൾ ഒഴിപ്പിക്കപ്പെടും. നിലവിലെ നിയമപ്രകാരം ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുമ്പോൾ കെട്ടിടം ഉടമകൾക്കും സ്ഥലം ഉടമകൾക്കും മാത്രമാണ‌് നഷ്ടപരിഹാരത്തിന‌് അർഹതയുള്ളത‌്. വർഷങ്ങളായി വ്യാപാരം നടത്തുന്നവർക്ക‌ുകൂടി നിയമവിധേയമായി നഷ്ടപരിഹാരം നൽകണമെന്ന‌് സമിതി ആവശ്യപ്പെട്ടു. സമിതി സംസ്ഥാന പ്രസിഡന്റ‌് വി കെ സി മമ്മദ‌്കോയ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ‌് ബിജു സ്വാഗതം പറഞ്ഞു. ബിന്നി ഇമ്മട്ടി, കെ എം ലെനിൻ, വി ഗോപിനാഥ‌്, എസ‌് ദിനേഷ‌്, സി കെ ജലീൽ, കുമാരി ബാലൻ, ടി വി ബൈജു, എൻ സുധീന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് വസന്തകുമാർ എന്നിവർ സംസാരിച്ചു. സമിതി ജില്ലാ സെക്രട്ടറി വി പാപ്പച്ചൻ നന്ദി പറഞ്ഞു.
ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട‌് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാർക്കും നിവേദനം നൽകി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top