14 November Wednesday

നിപാ: ആദരിക്കൽ ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018


കോഴിക്കോട‌്
നിപാ വൈറസിനെ അതിവേഗം നിയന്ത്രിക്കാൻ പൊരുതിയവരെ കോഴിക്കോട‌് പൗരാവലി  ഞായറാഴ‌്ച ആദരിക്കും.  മന്ത്രിമാരും  നിപാ ബാധിച്ച‌് മരിച്ചവരുടെ സംസ‌്കാര ചടങ്ങ‌് നടത്തിയവരും ഉൾപ്പെടെ   275 ഓളം പേരെയാണ‌് ആദരിക്കുക. ടാഗോർ സെന്റിനറി ഹാളിൽ വൈകിട്ട‌് ആറിന‌് ചേരുന്ന ‘കോഴിക്കോടിന്റെ സ‌്നേഹാദരം’ ചടങ്ങ‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ്യും.

നിപ നിർമാർജനംചെയ്യാൻ നേതൃത്വം നൽകിയ ആരോഗ്യമന്ത്രി കെ കെ ശൈലജ, ജില്ലയിലെ മന്ത്രിമാരായ ടി പി രാമകൃഷ‌്ണൻ, എ കെ ശശീന്ദ്രൻ എന്നിവരെയും ചടങ്ങിൽ ആദരിക്കും.  എംപിമാർ, എംഎൽഎമാർ, രാഷ‌്ട്രീയ പാർടി നേതാക്കൾ, നിപാ ബാധിച്ച ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട അജന്യ, ഉബീഷ‌് എന്നിവരും പങ്കെടുക്കും.

ആരോഗ്യ വകുപ്പ‌് ആഭിമുഖ്യത്തിൽ ഞായറാഴ‌്ച രാവിലെ 10ന‌് നളന്ദ ഓഡിറ്റോറിയത്തിലും ആദരിക്കൽ ചടങ്ങുണ്ട‌്. മന്ത്രി കെ കെ ശൈലജ ഉദ‌്ഘാടനംചെയ്യും. 
 

പ്രധാന വാർത്തകൾ
Top