16 October Tuesday

ആര്‍എസ്എസ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കുമ്മനം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

കെ ഐ കൊച്ചീപ്പന്‍ മാപ്പിള നഗര്‍ (തിരുവല്ല പബ്ളിക് സ്റ്റേഡിയം) > മഹാത്മാഗാന്ധിയെ വെടിവച്ചുകൊല്ലാന്‍ ഗോഡ്സേ ഉപയോഗിച്ച തോക്ക് ആര്‍എസ്എസുകാരുടെ കൈയില്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ആര്‍എസ്എസുകാരനായ കുമ്മനം രാജശേഖരന്‍ നേരിട്ട് ഇടപെട്ടാണ് കേരളത്തിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടത്തി ബിജെപി കേന്ദ്രനേതൃത്വത്തിനുമുന്നില്‍ നല്ലപിള്ളയാകാനാണ് കുമ്മനത്തിന്റെ ശ്രമം. ഈ നീക്കം തീക്കൊള്ളിക്കൊണ്ട് തലചൊറിയലാണ്.

കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസുകാരെ ആയുധം കൊടുത്ത് ഇറക്കിവിട്ടിരിക്കുകയാണ്. ആര്‍എസ്എസ് ശാഖകളില്‍ ആയുധപരിശീലനമാണ് നടത്തുന്നത്. പൊലീസ് സ്റ്റേഷനുകള്‍ ബോംബെറിഞ്ഞ് തകര്‍ക്കുന്ന മാവോയിസ്റ്റ് പ്രവര്‍ത്തനരീതിയാണ് ആര്‍എസ്എസ് സ്വീകരിക്കുന്നത്. രാജ്യംഭരിക്കുന്ന പാര്‍ടി ആയുധപരിശീലനം നടത്തി സ്വകാര്യ സായുധസേനയായി ആര്‍എസ്എസിനെ വളര്‍ത്തിയെടുക്കുകയാണ്. ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ്. കേരളത്തില്‍ ആര്‍എസ്എസിന്റെ ആഗ്രഹം സാധിക്കാത്തത് സിപിഐ എമ്മിന്റെ സാന്നിധ്യംകൊണ്ടാണ്-കോടിയേരി പറഞ്ഞു

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top