Top
23
Tuesday, January 2018
About UsE-Paper

മുഖ്യമന്ത്രിയുടെ പുതുവത്സര ആശംസ

Monday Jan 1, 2018
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവര്‍ഷം ആശംസിച്ചു.
2017 അവസാനിക്കുമ്പോള്‍ കേരളത്തിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. ജനക്ഷേമത്തിനുള്ള ഒരുപിടി പുതിയ പദ്ധതികള്‍ നാം ഏറ്റെടുത്തു. വികസനത്തിന് ആക്കംകൂട്ടുന്ന ഒട്ടേറെ ഇടപെടലുകള്‍ നടത്തി. എന്നാല്‍, അപ്രതീക്ഷിതമായി ആഞ്ഞു വീശിയ ഓഖി ചുഴലി വര്‍ഷാന്ത്യത്തില്‍ നമ്മുടെ സന്തോഷങ്ങള്‍ക്കുമേല്‍ ഇരുള്‍പരത്തി. കടലെടുത്ത ജീവിതങ്ങള്‍ക്ക് താങ്ങായി മാറാനുള്ള ബൃഹദ്പദ്ധതിയാണ് പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ലഭ്യമായ എല്ലാ സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ സാമ്പത്തികസഹായം തേടുന്നുമുണ്ട്. സഹജീവികളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്ന നമ്മുടെ സംസ്കാരം കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സന്ദര്‍ഭമാണിത്. പുതുവര്‍ഷത്തില്‍ ആ കടമ നമുക്ക് കൂട്ടായി ഏറ്റെടുക്കാമെന്നുപറഞ്ഞ മുഖ്യമന്ത്രി ഏവര്‍ക്കും പുതുവത്സരാശംസ അറിയിച്ചു.