Top
20
Saturday, January 2018
About UsE-Paper

സംസ്ഥാന സ്കൂള്‍ കലോത്സവം; സിഗ്നേച്ചര്‍ഫിലിം പ്രകാശനംചെയ്തു

Monday Jan 1, 2018
വെബ് ഡെസ്‌ക്‌



തൃശൂര്‍ > അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സിഗ്നേച്ചര്‍ ഫിലിം’പ്രകാശനം തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ്ഹയര്‍ സെക്കന്‍ഡി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കലോത്സവം സംഘാടകസമിതി ചെയര്‍മാന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രകാശനം നിര്‍വഹിച്ചു. പത്ത് സെക്കന്‍ഡോളമുള്ള ദൃശ്യത്തില്‍ സാംസ്കാരിക നഗരിയുടെ പാരമ്പര്യവും കലാസമ്പന്നതയും കോര്‍ത്തിണക്കിയിട്ടുണ്ട്.

പബ്ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷനായി. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ബാബു, കൌണ്‍സിലര്‍ അഡ്വ. പി എസ് രാംദാസ്, മീഡിയാ കമ്മറ്റി ചെയര്‍മാന്‍ കെ പ്രഭാത്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ സുമതി, ജേക്കബ് ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു. പബ്ളിസിറ്റി കണ്‍വീനര്‍ ജീന്‍ മൂക്കന്‍ സ്വാഗതവും പി വി ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.