21 November Wednesday

കാറഡുക്കയിലെ നഷ്ടം ബിജെപി ഭരണം രണ്ട്‌ പഞ്ചായത്തിൽ ഒതുങ്ങി

രജിത്ത്‌ കാടകംUpdated: Friday Aug 31, 2018

 മുള്ളേരിയ 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ  ബാക്കി നിൽക്കെ  ജില്ലയിൽ നാല് പഞ്ചായത്ത് ഭരിച്ച ബിജെപി രണ്ടിലേക്ക് ചുരുങ്ങും. വർഗീയത  അജൻഡയായി ഭരണം നടത്തുന്ന ഭരണസമിതികൾക്ക് ലഭിക്കുന്ന തിരിച്ചടിയോടെ കാസർകോട് ബിജെപിയുടെ അടിപതറും. 
കാറഡുക്കയിലും എൻമകജെയിലും   ഭൂരിപക്ഷമില്ലാതെയായിരുന്നു ബിജെപിയുടെ ഭരണം. കാറഡുക്കയിൽ 2005 ലും 2015 ലും ഭൂരിപക്ഷമില്ലാതെ ഭരിച്ചു. പതിനെട്ട് വർഷത്തോളം പഞ്ചായത്തിൽ വികസനമെത്തിക്കാതെയുള്ള  ഭരണമാണ് അവർക്ക് വിനയായത്. കാറഡുക്കയിൽ അവിശ്വാസത്തിന്  തൊട്ടുപിറകെ എന്മകജെയിലും അവിശ്വാസം വന്നു.  പ്രതിപക്ഷകക്ഷികളെ വിശ്വാസത്തിലെടുക്കാതെയുള്ള ഭരണം അവസാനപ്പിക്കാൻ വേണ്ടിയായിരുന്നു എന്മകജെയിലെ  അവിശ്വാസം അവതരിപ്പിച്ചത്. രണ്ടിടത്തും ബിജെപി പുറത്തായി. കാറഡുക്കയിൽ സിപിഐ എം പിന്തുണയോടെ മത്സരിച്ച അനസൂയ റൈ പ്രസിഡന്റും  സ്വതന്ത്രൻ ബി കെ വിനോദൻ നമ്പ്യാർ വൈസ് പ്രസിഡന്റുമായി. സെപ്തംബർ ആദ്യ വാരത്തോടെ എന്മകജെയിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. 
ബിജെപി ഭരിക്കുന്ന ബെള്ളൂരിലും മധൂരിലും വികസനമില്ലായ്മ സജീവ ചർച്ചയാകുന്നുണ്ട്. എൽഡിഎഫ്‌   ഭരിക്കുന്ന പഞ്ചായത്തുകളിലെ ഫണ്ട് വിനിയോഗവും വികസനവും താരതമ്യം ചെയ്താണ് ചർച്ച. കാറഡുക്കയിലെ തോൽവിയോടെ  ബിജെപിക്ക് വലിയ ക്ഷീണം കാസർകോട് നേരിടേണ്ടി വരും. പതിനെട്ട് വർഷത്തോളം ഭരിച്ച കാറഡുക്കയും ബിജെപി നേതാവ് ഭരണ നേതൃത്വത്തിലുണ്ടായ എന്മകജെയും നഷ്ടമായത് ബിജെപിയുടെ തകർച്ചയുടെ തുടക്കമാണ്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top