18 November Sunday

കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ ഇന്ന്‌ മുന്നേറ്റമുറപ്പിച്ച്‌ എസ്‌എഫ്‌ഐ; ആറിടത്ത്‌ എതിരില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018
കാസർകോട്‌
കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ വെള്ളിയാഴ്‌ച നടക്കവേ ജില്ലയിൽ ഭൂരിഭാഗം കോളേജുകളിലും  എസ്‌എഫ്‌ഐ മുന്നേറ്റം ഉറപ്പിച്ച്‌ പ്രചാരണം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്ന 15 കോളേജുകളിൽ ആറിലും എസ്‌എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ  വിജയിച്ചിരുന്നു. എസ്‌എഫ്‌ഐ വിജയം അട്ടിമറിക്കാൻ കാസർകോട്‌  ഗവ. കോളേജിലടക്കം എംഎസ്‌എഫ്‌, കെഎസ്‌യു സഖ്യം എബിവിപിയുമായി  അവിശുദ്ധ സഖ്യമുണ്ടാക്കിയിരിക്കുകയാണ്‌. 
എസ്‌എൻഡിപി കോളേജ്‌ കാലിച്ചാനടുക്കം, എളേരിത്തട്ട് ഗവ. കോളേജ്, മടിക്കൈ ഐഎച്ച്‌ആർഡി, ചീമേനി ഐഎച്ച്‌ആർഡി, നീലേശ്വരം പാലാത്തടം ക്യാമ്പസ്, കരിന്തളം ഗവ. കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ െതരഞ്ഞെടുക്കപ്പെട്ടു. 
കാസർകോട്‌ ഗവ.  കോളേജിൽ എംഎസ്‌എഫ്‌, എബിവിപി, കെഎസ്‌യു സഖ്യം സീറ്റുകൾ വീതം വെച്ചാണ്‌ മത്സരിക്കുന്നത്‌. രാഷ്ട്രീയം പറയാതെ സുഹൃദമാണ് വോട്ട് ചെയ്യാനുള്ള മാനദണ്ഡം എന്നാണ്‌ ഈ സഖ്യം പ്രചരിപ്പിക്കുന്നത്.  സംഘ്‌പരിവാറിലെ  വിദ്യാർഥി വിഭാഗമായ എബിവിപിയുമായി  കൂട്ടുകൂടുന്ന എംഎസ്‌എഫ്‌ ഫാസിസ്‌റ്റ്‌ വിരുദ്ധ പോരാട്ടം അട്ടത്ത്‌ അടുക്കി വെച്ചാണ്‌  എസ്‌എഫ്‌െയ നേരിടുന്നത്‌.  മൂന്ന്‌ മേജർ സീറ്റും  അഞ്ച്‌  മൈനർ സീറ്റും എബിവിപിക്ക്‌  മാറ്റി വെച്ച്‌ മറ്റുള്ള സീറ്റിൽ ജയമുറപ്പിക്കാനാണ്‌ എംഎസ്‌എഫ്‌ ശ്രമം.  ഇത്‌ തുറന്ന്‌ കാണിക്കുമെന്ന ഭീതിയിൽ മീറ്റ് ദി ക്യാൻഡിഡേറ്റ്  അടക്കമുള്ള  പ്രചാരണ പ്രവർത്തനങ്ങളും മൂവരും കൂടി വേണ്ടന്ന്‌ വെച്ചു. 
അരാഷ്ട്രീയ പ്രചാരണങ്ങളിലൂടെയും അവിശുദ്ധ സംഖ്യത്തിലൂടെയും നിലവിൽ ഭൂരിഭാഗം കോളേജ് യൂണിയനുകളും ഭരിക്കുന്ന എസ്‌എഫ്‌ഐ യെ തോൽപ്പിക്കാനാണ്‌ ശ്രമം. ഇതിനെതിരെ  ജനാധിപത്യ രീതിയിൽ വോട്ടുകൾ രേഖപ്പെടുത്തി  ശക്തമായ മറുപടി നൽകണമെന്ന്  എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്  വിദ്യർഥികളോട്‌ അഭ്യർഥിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top