20 November Tuesday

ഇ എം എസ്‌ സ്‌റ്റേഡിയം നിർമാണം തുടങ്ങി

സ്വന്തം ലേഖകൻUpdated: Thursday Aug 30, 2018

നീലേശ്വരം പുത്തരിയടുക്കത്ത് ഇ എം എസ് സ്റ്റേഡിയം നിർമാണം ആരംഭിച്ചപ്പോൾ

നീലേശ്വരം
പുത്തരിയടുക്കത്ത് നീലേശ്വരം ബ്ലോക്ക് ഓഫീസിന് സമീപം നിർദിഷ്ട  ഇ എം എസ് സ്റ്റേഡിയത്തിന്റെ നിർമാണം തുടങ്ങി.  സംസ്ഥാന സ്പോട്സ് കൗൺസിലാണ്  സ്റ്റേഡിയം നീലേശ്വരത്ത് അനുവദിച്ചത്. ഏഴ് ഏക്കർ റവന്യൂ ഭൂമിയിൽ കിഫ്ബി വഴി 17.04 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം ഒരുങ്ങുക. 
ആധുനിക രീതിയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ ഫുട്ബോൾ മൈതാനം, 400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക്, ഗ്യാലറി സൗകര്യത്തോടു കൂടിയ സിന്തറ്റിക്ക് ബാസ്‌കറ്റ്ബോൾ കോർട്ട്, വോളിബോൾ കോർട്ട്, നീന്തൽകുളം എന്നിവ ഉണ്ടാകും. മൂന്ന് നിലകളിലുള്ള പവിലിയൻ കെട്ടിടവും നിർമിക്കും. കോയമ്പത്തൂർ വേൽസ് കൺസ്ട്രക്‌ഷൻ കമ്പനിയാണ് നിർമാണം ഏറ്റെടുത്തത്‌.  നിർമാണത്തിന് മുന്നോടിയായി സ്ഥലത്തിന് നടുവിലായി പോകുന്ന വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിച്ചു.
 
 
പ്രധാന വാർത്തകൾ
Top