23 September Sunday

കാഞ്ഞങ്ങാട്‌ റെയിൽവേ സ്‌റ്റേഷൻ വടക്കുഭാഗത്ത്‌ പാർക്കിങ്‌ സൗകര്യം കൂട്ടാൻ നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി ഒന്നാംനമ്പര്‍ പ്ലാറ്റ്‌ ഫോമിന്റെ വടക്ക് ഭാഗത്ത് വാഹന പാർക്കിങ്ങിന്‌  കുടുതൽ സൗകര്യമൊരു്ക്കാൻ മേല്‍ക്കൂര പണിയുന്നു. ഇതിനുവേണ്ടി  കിഴക്കു ഭാഗത്തുള്ള വാഹനപാര്‍ക്കിങ്‌  ഗ്രൗണ്ട് കുറച്ചുഭാഗം ഒഴിപ്പിച്ച് പകരം വടക്ക് ഭാഗത്ത് പാര്‍ക്കിങ്‌ സ്ഥലം കൂട്ടിയെടുക്കുന്നതിന് ജോലികള്‍ ആരംഭിച്ചു. 
നിലവിലെ വാഹനപാര്‍ക്കിങ്‌  ഗ്രൗണ്ടിന് വടക്കുഭാഗം റെയിൽവേ  ഗേറ്റ്‌വരെ സ്ഥലം ഒഴിഞ്ഞുകിടപ്പുണ്ട്. ഇത് നികത്തിയെടുക്കാന്‍ നഗരസഭാ നേരത്തെ മണ്ണ് ഇറക്കിയെങ്കിലും റെയിൽവേ  ഇത് തടയുകയായിരുന്നു. ഇതിന്റെ കുറച്ചുഭാഗമാണ്‌ ഇപ്പോൾ റെയിൽവേ  നികത്തി പാര്‍ക്കിങ്‌   ഗ്രൗണ്ടാക്കുന്നത്. റെയിൽവേ ഗേറ്റ് വരെ മലിനജലം കെട്ടിനില്‍ക്കുന്ന സ്ഥലം നികത്തിയാല്‍ തീവണ്ടി യാത്രയെ ആശ്രയിക്കുന്ന യാത്രക്കാരുടെ നൂറുകണക്കിന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. വിവിധ ആവശ്യങ്ങള്‍ക്കുള്ള സ്ഥലം കണ്ടെത്താനുമാകും.  സ്‌റ്റേഷന് തെക്ക് ഭാഗത്തും ഹെക്ടര്‍ കണക്കിന് ചതുപ്പ് നിലം  മാലിന്യ തടാകമായിട്ടുണ്ട്.
 
പ്രധാന വാർത്തകൾ
Top