16 November Friday

സ്വകാര്യ ബസ്സുകളുടെ സാന്ത്വന യാത്ര ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018
കാസർകോട്‌
പ്രളയബാധിതര്‍ക്ക് ഒരു കൈത്താങ്ങ്' എന്ന സന്ദേശവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനശേഖരണാർഥം സ്വകാര്യ ബസ്സുകളുടെ  സാന്ത്വന യാത്ര  വ്യാഴാഴ്‌ച. ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ബസ്‌ സ്‌റ്റാൻഡ്‌  പരിസരത്ത് രാവിലെ 8.30ന് പി കരുണാകരന്‍ എംപി നിർവഹിക്കും. ചെറുവത്തൂര്‍ ബസ്‌ സ്‌റ്റാൻഡ്‌  പരിസരത്ത് 8.30ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  എ ജി സി ബഷീറും കാസർകോട്‌  പുതിയ സ്‌റ്റാനഡിൽ  കലക്ടര്‍ ഡോ. ഡി സജിത്ബാബുവും  ഒന്പതിന്‌ ഹൊസങ്കടിയിൽ  ഹര്‍ഷാദ് വോര്‍ക്കാടിയും ഉദ്ഘാടനം ചെയ്യും. 
  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍   ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള  സാന്ത്വനയാത്രയിൽ 280 സ്വകാര്യ ബസ്സുകൾ പങ്കെടുക്കും.   ഇതിലൂടെ സംഭരിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.ജീവനക്കാർ  അന്നേ ദിവസത്തെ വേതനം ഉപേക്ഷിക്കാന്‍ തയ്യാറായിട്ടുണ്ട്. കലക്‌ഷനുവേണ്ടി ഉപയോഗിക്കുന്ന മുഴുവന്‍ ബക്കറ്റും ദുരിതബാധിതര്‍ക്ക് എത്തിച്ചുകൊടുക്കും. 
പ്രധാന വാർത്തകൾ
Top