20 September Thursday

കുടുംബശ്രീ ദൗത്യസംഘം ചാലക്കുടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 കാസർകോട്‌

ജില്ലയിലെ 54 അംഗങ്ങളടങ്ങുന്ന കുടുംബശ്രീ ദൗത്യസംഘം പ്രളയബാധിത മേഖലയിൽ ശുചീകരണ പ്രവർത്തനം തുടങ്ങി.  ആദ്യദിവസം  ചാലക്കുടി കാടുകുറ്റി പഞ്ചായത്തിലെ വീടുകളുടെ ശുചീകരണപ്രവർത്തനമാണ്‌ സംഘം നിർവഹിച്ചത്‌്‌. ജില്ലാ മിഷൻ കോ‐ ഓർഡിനേറ്റർ ടി ടി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വിവിധ സിഡിഎസുകളിൽനിന്നുള്ള കുടുംബശ്രീ അംഗങ്ങളും ജില്ലാ മിഷൻ ജിവനക്കാരും ഉൾപെടുന്നു. 
കഴിഞ്ഞദിവസമാണ്‌ സംഘം കാസർകോടുനിന്ന്‌ പുറപ്പെട്ടത്‌. ജില്ലാ മിഷൻ കോ‐ ഓർഡിനേറ്ററെ കൂടാതെ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ  സി ഹരിദാസൻ,  ഡി ഹരിദാസ്, പി ജോസഫ്,  ആനിമേറ്റർമാർ, കമ്മ്യൂണിറ്റി കൗൺസിലർമാർ,  ചെയർപേഴ്സൺമാർ, വൈസ്ചെയർപേഴ്സൺമാർ എന്നിവരുമുണ്ട്‌.   സിവിൽ സ്റ്റേഷനിൽ നടന്ന  യാത്ര അയക്കൽ ചടങ്ങ്   ഡിവൈഎസ്പി  എം സുകുമാരൻ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാമിഷൻ അസിസ്റ്റന്റ് കോ‐ഓർഡിനേറ്റർ  പ്രകാശൻ പാലായി സംഘാംഗങ്ങൾക്കുളള പരിശീലനം നൽകി. ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ സാധനങ്ങൾ, കുടിവെളളം എന്നിവ  നൽകുന്നതിനായി കരുതിയിട്ടുണ്ട്.  സംഘാംഗങ്ങൾക്ക്‌ ജില്ലാ അതിർത്തിയായ കാലിക്കടവിൽ  പിലിക്കോട്  പഞ്ചായത്തിന്റെ നേതൃത്വത്തിൽ  സ്വീകരണം നൽകി.  പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.   
 
പ്രധാന വാർത്തകൾ
Top