24 September Monday

നിഖിലിന്റെ ചികിത്സയ്‌ക്ക്‌ നാട്ടുകാർ ഒരുമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
നീലേശ്വരം
അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വോളിബോൾ താരം കുമ്പളപ്പള്ളി പുല്ലുമലയിൽ ബാലകൃഷ്ണന്റെ മകൻ ടി വി നിഖിലി (19) ന്റെ ചികിത്സയ്‌ക്ക്‌ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചു.  19 കാരനായ  തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ്. വിദഗ്ദ ചികിത്സ ലഭിച്ചാൽ  നിഖിലിന് വോളി കോർട്ടിലേക്ക് തിരിച്ചെത്താമെന്ന്  ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാനാവുന്നതിനപ്പുറമാണ്.
 രൂപീകരണ യോഗത്തിൽ  കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ കെ പി നാരായണൻ, കരിന്തളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി വി മധുസൂദനൻ എന്നിവരിൽ നിന്നുള്ള സംഭാവനയും തൊട്ടടുത്ത ദിവസം നീലേശ്വരം പരപ്പ റൂട്ടിലോടുന്ന വരദായിനി പൊന്നൂസ് ബസ് കാരുണ്യ യാത്രയിലൂടെ ശേഖരിച്ച 30000 രൂപയും ട്രഷറർ പി ലോജിത്ത്  ഏറ്റുവാങ്ങി. ഒട്ടേറെ പേർ സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. കരിന്തളം സർവ്വീസ് സഹകരണ ബേങ്കിന്റെ കാലിച്ചാമരം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എസ്ബിഐയുടെ വെള്ളരിക്കുണ്ട് ശാഖയിലും അക്കൗണ്ട് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.  
യോഗത്തിൽ പാറക്കോൽ രാജൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌  എ വിധുബാല, കെ പി നാരായണൻ, പഞ്ചായത്തംഗം എൻ സിന്ധു,  ജോളി ജോർജ്‌,  എം ചന്ദ്രൻ , കയനി മോഹനൻ, വരയിൽ രാജൻ, വി വി രാജൻ, ലോജിത്ത്, വി വി രാജ് മോഹനൻ, ഗിരീഷ് പെരിയങ്ങാനം, റാഷിദ്, വി മധുസൂദനൻ , എം  രാജൻ എന്നിവർ സംസാരിച്ചു. കെ സതീശൻ സ്വാഗതംപറഞ്ഞു. 
കയനി മോഹനൻ (ചെയർമാൻ),  കെ സതീശൻ (കൺവീനർ), അഡ്വ.പി  ലോജിത്ത്(ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. ഫോൺ:  9446252640,9446247401. കരിന്തളം സർവീസ് സഹകരണ ബാങ്കിന്റെ കാലിച്ചാമരം ശാഖയിലെ  അക്കൗണ്ട്  നമ്പർ 1485. 
പ്രധാന വാർത്തകൾ
Top