Top
21
Tuesday, November 2017
About UsE-Paper

അക്ഷരമുറ്റം ക്വിസ് ഉപജില്ലാ മത്സരം ഇന്ന്

Saturday Oct 28, 2017
വെബ് ഡെസ്‌ക്‌
കാസര്‍കോട് > ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ഉപജില്ലാ മത്സരങ്ങള്‍ ശനിയാഴ്ച നടക്കും. എല്‍പി, യുപി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ സ്കൂളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ഥികളാണ് ഉപജില്ലാതലത്തില്‍ മാറ്റുരയ്ക്കുക. 
രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ തുടങ്ങും. സ്കൂളില്‍നിന്നുള്ള സാക്ഷ്യപത്രവുമായാണ് കുട്ടികള്‍ എത്തേണ്ടത്. 9.30ന് ഉദ്ഘാടനം. പത്തിന് ക്വിസ് മത്സരം തുടങ്ങും. വ്യക്തിഗതമായി നടക്കുന്ന ക്വിസ്സില്‍ ഇക്കുറി എഴുത്തുപരീക്ഷയുണ്ടാവില്ല. ഉപജില്ലയില്‍ ആദ്യ നാല് സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 1000, 750, 500, 250 രൂപ വീതം ക്യാഷ് പ്രൈസും മൊമന്റോയും സമ്മാനിക്കും. വിജയികള്‍ ഉപജില്ലാ അടിസ്ഥാനത്തിലുള്ള ടീമായാണ് ഇക്കുറി ജില്ലയില്‍ മത്സരിക്കുക. ഒന്നും മൂന്നും സ്ഥാനക്കാര്‍ ഒരു ടീമായും രണ്ടും നാലും സ്ഥാനക്കാര്‍ മറ്റൊരു ടീമായുമാണ് മത്സരിക്കേണ്ടത്. നവംബര്‍ 11നാണ് ജില്ലാമത്സരം. 
* ചെറുവത്തൂര്‍ സബ്ജില്ലാ മത്സരം പിലിക്കോട് ഗവ. യുപി സ്കൂളില്‍ പൂരക്കളി, മറുത്തുകളി പണ്ഡിതന്‍ പി പി മാധവന്‍ പണിക്കര്‍ ആണ്ടും പള്ളും അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്യും. ഉദിനൂര്‍ ഇ എം എസ് പഠനകേന്ദ്രത്തിന്റെ നാടന്‍പാട്ടുമുണ്ടാകും.  
* ചിറ്റാരിക്കാല്‍ സബ്ജില്ലയിലേത് ബളാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാടന്‍പാട്ട് കലാകാരന്‍ സുഭാഷ് അറുകര ഉദ്ഘാടനം ചെയ്യും.
* ഹൊസ്ദുഗിലേത് മേലാങ്കോട് എ സി കണ്ണന്‍നായര്‍ സ്മാരക ഗവ. യുപി സ്കൂളില്‍ സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ അംഗം പി ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. 
* ബേക്കല്‍ സബ്ജില്ലാ മത്സരം കരിച്ചേരി യുപി സ്കൂളില്‍ ജില്ലാ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം ഗൌരി ഉദ്ഘാടനം ചെയ്യും.  
* കാസര്‍കോട് സബ്ജില്ലാ മത്സരം ഗവ. ടൌണ്‍ യുപി സ്കൂളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.
* കുമ്പള സബ്ജില്ലാ മത്സരം മുള്ളേരിയ എഎല്‍പി സ്കൂളില്‍ ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 
* മഞ്ചേശ്വരം സബ്ജില്ലാ മത്സരം ഉപ്പള മുളിഞ്ച ജിഎല്‍പി സ്കൂളില്‍ എഇഒ വി ദിനേശ ഉദ്ഘാടനം ചെയ്യും.