12 December Wednesday

ബേവൂരി സൗഹൃദ വായനശാല കെട്ടിടോദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
ഉദുമ
 ബേവൂരി സൗഹൃദ വായനശാല ആൻഡ്‌ ഗ്രന്ഥാലയം കെട്ടിടോദ്ഘാടനം പി കരുണാകരൻ എംപി നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡഡന്റ്‌ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. 
 കെ കുഞ്ഞിരാമൻ എംഎൽഎ,  സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി  പി അപ്പുക്കുട്ടൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  എം ഗൗരി,  പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ മുഹമ്മദാലി, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. പി പ്രഭാകരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി രാജൻ,  സൈനബ അബൂബക്കർ , കെ ആർ  രമേശ് കുമാർ, വാസു മാങ്ങാട്, വിവേക് പരിയാരം, ഷംസുദ്ദീൻ ഓർബിറ്റ്, മൊയ്തീൻകുഞ്ഞി കളനാട്, എ അപ്പക്കുഞ്ഞി, സി കെ ഭാസ്ക്കരൻ, സിസുരേഷ് ബാബു, ഉണ്ണിക്കണ്ണൻ, പി കെ അബ്ദുള്ള, ടി കെ ശുഹൈബ്, ജി എ അനീഷ് കുമാർ, കെ വി ശോഭന, അഭിലാഷ്  നൂമ്പിൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും എച്ച്‌ കറുവൻ നന്ദിയും പറഞ്ഞു. 
എംപി, എംഎൽഎ പ്രാദേശിക വികസന ഫണ്ട്‌,  സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ബിൽഡിങ്‌  ഫണ്ട്‌, ഗ്രന്ഥാലയം തനത് ഫണ്ട്‌ എന്നിവ  ഉപയോഗിച്ചാണ് ഗ്രന്ഥാലയത്തിന് ഇരുനില കെട്ടിടം പണിതത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗ്രന്ഥാലയത്തിന്റെ പതിനായിരം  രൂപയുടെ ചെക്ക് കൈമാറി.
പ്രധാന വാർത്തകൾ
Top