24 September Monday

മാറ്റിവച്ച പിഎസ്‌സി പരീക്ഷകൾ നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018
കാസർകോട്‌
പിഎസ്‌സി ജൂണ്‍ അഞ്ചിന് രാവിലെ  7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും എന്നാല്‍ നിപ്പാ വൈറസ് ബാധമൂലം മാറ്റിവച്ചതുമായ കേരള ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ വകുപ്പിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്‌സ് (കാറ്റഗറി നമ്പര്‍.332/2017)  തസ്തികയിലേക്കുളള ഒഎംആര്‍ പരീക്ഷ ബുധനാഴ്‌ച രാവിലെ  7.30 മുതല്‍ 9.15 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.
ജൂൺ ഏഴിന് രാവിലെ  7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ച്‌ മാറ്റിവച്ച ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇൻഷുറന്‍സ് മെഡിക്കല്‍ സർവീസ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍ (ആയുർവേദ)/അസിസ്റ്റന്റ് ഇൻഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുർവേദ) (കാറ്റഗറി നമ്പര്‍: 541/2017)   തസ്തികയിലേക്കുളള ഒഎംആര്‍ പരീക്ഷ 28ന് രാവിലെ  7.30 മുതല്‍ 9.15 വരെ നടത്തും.
ജൂണ്‍ 13ന്‌ നടത്താനിരുന്ന്‌ മാറ്റിവച്ച വ്യവസായ പരിശീലനവകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്‌ റഫ്രിജറേഷന്‍ ആൻഡ്‌ എയര്‍കണ്ടീഷനിങ്‌) (കാറ്റഗറി നമ്പര്‍: 002/2017) തസ്തികയിലേക്കുള്ള ഒഎംആര്‍ പരീക്ഷ 29ന്‌ രാവിലെ  7.30 മുതല്‍ 9.15 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.  ഉദ്യോഗാർഥികളുടെ രജിസ്റ്റര്‍ നമ്പറിനോ, സമയത്തിനോ, പരീക്ഷാകേന്ദ്രങ്ങള്‍ക്കോ മാറ്റമില്ല.
 
പ്രധാന വാർത്തകൾ
Top