18 November Sunday

പ്രളയബാധിതർക്കായി നാടിന്റെ സഹായം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018
കാസർകോട്‌ 
എൽഐസി ലൈഫ് പ്ലസ് നീലേശ്വരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 80, 000 രൂപ നൽകി. സീനിയർ ബിസിനസ് അസോസിയേറ്റ് എം വി മോഹൻദാസ് മേനോൻ  കലക്ടർ ഡോ.ഡി സജിത്ത് ബാബുവിനു തുക കൈമാറി. പി ഭാർഗവൻ, കെ പ്രശാന്ത്, എം കെ ഗിരീഷ് കുമാർ, വി പ്രകാശൻ, പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു. 
 പൂവാലംകൈ ശാസ്തമംഗലത്തപ്പൻ ശിവക്ഷേത്രത്തിലെ സാർവജനിക ഗണേശോൽസവ ആഘോഷ കമ്മിറ്റി  ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നൽകി. ആഘോഷ കമ്മിറ്റി ചെയർമാൻ സോമചന്ദ്രൻ നമ്പ്യാർ എം രാജഗോപാലൻ എംഎൽഎയ്ക്കു ചെക്ക് കൈമാറി. 
വെളളച്ചാൽ  മുസ്ലിം ജമാഅത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെരുന്നാൾ  ദിവസം സമാഹരിച്ച 50,000 രൂപ പ്രസിഡന്റ്‌  എൻ അബ്ദുൽറസാക്ക് ഹാജി എം രാജ ഗോപാലൻ എംഎൽഎക്ക്  കൈമാറി.  ഇബ്രാഹിം കുട്ടി  അധ്യക്ഷനായി.  സിപിഐ എം  കൊടക്കാട്  ഒന്ന് ലോക്കൽ സെക്രട്ടറി പി പി സുകുമാരൻ, പ്രവാസി സംഘംഏരിയ സെക്രട്ടറി പി ചന്ദ്രൻ, എം ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ അബ്ദുൽ മുത്തലിബ് സ്വാഗതം പറഞ്ഞു.
കാറഡുക്ക സ്കൂളിലെ കുട്ടികൾക്ക്  ഓണത്തിനനുവദിച്ച അഞ്ച് കിലോഗ്രാം അരി പ്രളയബാധിതർക്ക് നൽകി. 15 കിന്റൽ അരി പ്രധാനാധ്യാപകൻ കരുണാകരൻ, പിടിഎ പ്രസിഡന്റ് മോഹനൻ കാടകം എന്നിവർ ചേർന്ന്  പഞ്ചായത്തംഗം  എം തമ്പാനെ ഏൽപിച്ചു.
ഓണാഘോഷം ഉപേക്ഷിച്ച് നീലേശ്വരം ടൗൺ ലയൺസ് ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 30. 000 രൂപ നൽകി. ക്ലബ് പ്രസിഡന്റ് ബിന്ദു രഘുനാഥ് നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ.  കെ പി ജയരാജനെ തുക ഏൽപ്പിച്ചു. സോൺ ചെയർമാൻ ദിനേശ് കുമാർ, പി രമേശൻ നായർ, ക്ലബ് സെക്രട്ടറി എ സി രാകേഷ്, ട്രഷറർ കെ വി കുഞ്ഞിക്കൃഷ്ണൻ, കെ എ രഘുനാഥ്, ശങ്കരൻ നമ്പൂതിരി, പി പ്രേമൻ എന്നിവർ പങ്കെടുത്തു.  
 
പ്രധാന വാർത്തകൾ
Top