15 November Thursday

ദുരന്ത ഞായർ; വിറങ്ങലിച്ച്‌ നാട്‌

സ്വന്തം ലേഖകൻUpdated: Tuesday Jul 24, 2018

ഷാസിനും മിൻഹാജും

കാസർകോട്‌
ഒരു ഞായറാഴ്‌ച, അവധിദിവസത്തിൽ വീട്ടിൽ ആഹ്ലാദനിമിഷങ്ങളിലായിരുന്നു ഇബ്രാഹിം ഷാസിനും മുഹമ്മദ്‌ മിൻഹാജും. ചിക്കൻ വേണമെന്ന്‌ അവർ ഉപ്പയോട്‌ ആവശ്യപ്പെട്ടപ്പോൾ വണ്ടിയുമെടുത്ത്‌ റജീഷ്‌ പുറത്തേക്കിറങ്ങി. കുട്ടികളും ഒപ്പംകൂടി. കാസർകോട്‌ പോയി, വീട്ടിലേക്കെത്താൻ മൂന്നു കിലോമീറ്റർ  ബാക്കിയിരിക്കെയായിരുന്നു അപകടം. കൂട്ട അപകടത്തിൽ മൂവർക്കും പരിക്കേറ്റു. കുട്ടികൾ രണ്ടും മരിച്ചു. ചൗക്കി അർജാൽ റോഡിലെ നിഹാദ്‌സിൽ നിലവിളി നിലയ്‌ക്കുന്നില്ല. 
ചിരിക്കുടുക്കകളായിരുന്ന കുരുന്നുകളുടെ  മരണം നാടിനെയാകെ ദുഃഖത്തിലാഴ്‌ത്തി. കുടുംബത്തിനുണ്ടായ  ദുരന്തമറിഞ്ഞ്‌ നൂറുകണക്കിനാളുകളാണ്‌ തിങ്കളാഴ്‌ച രാവിലെയോടെ വീട്ടിലെത്തിയത്‌. മൃതദേഹങ്ങൾ വൈകിട്ട്‌ കബറടക്കി.
അപകടത്തിൽ പരിക്കേറ്റ്‌ മംഗളൂരു ആശുപത്രിയിലുള്ള റജീഷ്‌ അപകടനില തരണംചെയ്‌തു. കാസർകോട്‌ മുനിസിപ്പൽ ഷോപ്പിങ്‌ കോംപ്ലക്‌സിൽ ബേബി ഷോപ്പ്‌ നടത്തുകയാണ്‌ റജീഷ്‌. ഭാര്യ മഹ്‌ഷൂമ ഗർഭിണിയാണ്‌. കുട്ടികളുമായി ആത്മബന്ധം പുലർത്തുന്ന റജീഷ്‌ അവധിദിനം അവർക്കൊപ്പം ചെലവിടുകയായിരുന്നു. നായന്മാർമൂല എൻ എ മോഡൽ സ്‌കൂളിലെ രണ്ടാംതരം വിദ്യാർഥിയാണ്‌ ഷാസിൻ. ചെമ്മനാട്  ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാഥിയാണ് മിന്‍ഹാജ്. അപകടമറിഞ്ഞ്‌ ഇരുവിദ്യാലയങ്ങളിലെയും നിരവധിപ്പേർ വീട്ടിലെത്തി.  
 

 

പ്രധാന വാർത്തകൾ
Top