24 September Monday

ആംബുലൻസുകൾക്കും നോ രക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

കഴിഞ്ഞദിവസം അപകടമുണ്ടായ അടുക്കത്ത്‌ബയലിൽനിന്ന്‌

കാസർകോട്‌

ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയാണ്‌ ഒരു കുടുംബം.  പിന്നിലിരുന്ന യുവതിയുടെ കൈയിൽ  കൈക്കുഞ്ഞ്‌. കുഴികളിൽ വീഴാതെ വളരെ ശ്രദ്ധയോടെ നീങ്ങിയ വണ്ടി കറന്തക്കാടെത്തിയപ്പോൾ  പെട്ടെന്ന്‌ കുഴിയിലേക്ക്‌ താഴ്‌ന്നു. ഉലഞ്ഞ വണ്ടിയിൽനിന്ന്‌ കുഞ്ഞ്‌ താഴെ വീഴാതിരിക്കാൻ പാടുപെടുകയാണ്‌ യുവതി. ചാറിവന്ന മഴയുംകൂടിയായപ്പോൾ, നിസ്സഹായതയോടെ ഒരുനിമിഷം അവർ നിന്നു. അപ്പോഴേക്കും പുറകിൽ വാഹനങ്ങളുടെ നിര രൂപം കൊണ്ടിരുന്നു. 
ദേശീയപാതയിലെ യാത്രയുടെ ഒരു ചിത്രമാണിത്‌. കറന്തക്കാട്‌ മാത്രം റോഡിൽ വലിയ കുഴികൾ ഏറെ. ഒരാഴ്‌ച മുമ്പ്‌ ഇവിടെ ബൈക്ക്‌ കുഴിയിൽ വീണ്‌ ചെറുപ്പക്കാരന്‌ പരിക്കേറ്റിരുന്നു. തൊട്ടടുത്ത്‌ അശ്വിനി നഗറിലും സ്ഥിതി വ്യത്യസ്‌തമല്ല. നിറയെ ഗർത്തങ്ങൾ. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന്‌ സ്‌പീഡ്‌ഗവർണർ ആവശ്യമില്ലാതായിരിക്കുന്നു.
മംഗളൂരുവിലെ വിവിധ ആശുപത്രികളിലേക്ക്‌ പോകുന്ന ആംബുലൻസുകളാണ്‌ ഏറെ പ്രയാസപ്പെടുന്നത്‌. ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ ഇതിലൂടെ വേഗത്തിൽ പോകാനാകുന്നില്ലെന്ന്‌ മംഗളൂരുവിൽ രോഗിയേയും കൊണ്ട്‌ പോയി തിരിച്ചുവരികയായിരുന്ന ആംബുലൻസിന്റെ ഡ്രൈവർ പറഞ്ഞു. വണ്ടി കുഴികളിൽ വീണ്‌ ആടിയുലഞ്ഞുള്ള യാത്ര രോഗികൾക്ക്‌ ഏറെ ആയാസംതന്നെ. തിരക്കേറിയ റോഡിൽ ഇരുചക്ര വാഹനങ്ങളാണ്‌ പലപ്പോഴും  കുഴികളിൽ വീഴുന്നത്‌. എത്ര ശ്രദ്ധിച്ചാലും നോ രക്ഷയെന്ന്‌ ഒരു ബൈക്കുകാരന്റെ കമന്റ്‌. രാത്രിയിലാണ്‌ ദുരിതം കൂടുതൽ. മഴയും ഇരുട്ടും കൂടിയാകുമ്പോൾ ദേശീയപാതയിലെ യാത്ര ദുരിതംതന്നെ. ലക്ഷ്യസ്ഥാനത്തെത്തുമെന്ന്‌ ഒരുറപ്പുമില്ല.
പ്രധാന വാർത്തകൾ
Top