14 November Wednesday

ലോകകപ്പ്‌ ഫുട്‌ബോൾ ആവേശം അതിരു കടന്നു; കീഴൂരിൽ സംഘർഷം

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

ഉദുമ

ബ്രസീൽ കളി ജയിച്ചതിനെ തുടർന്ന് ഗോളടിച്ച നെയ്മറിന്റെ  ഫ്‌ളക്‌സിൽ ആരാധകർ പാലഭിഷേകം നടത്തിയതിനെ തുടർന്ന്‌  കീഴൂരിൽ സംഘർഷം. പൊലീസ്‌ ലാത്തിച്ചാർജ്‌ നടത്തി. വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം.  
ബ്രസീൽ ജയിച്ചതിനെ തുടർന്ന് ഗോളടിച്ച നെയ്മറിന്റെ  ഫ്‌ളക്‌സിൽ  ആരാധകർ പാലഭിഷേകം നടത്തി.  മറ്റ് ടീമുകളെ കളിയാക്കി. ഇത് അർജന്റീന ആരാധകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉടലെടുത്തത്. വിവരമറിഞ്ഞെത്തിയ ബേക്കൽ  എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്‌ളക്‌സുകൾ  അഴിച്ചു മാറ്റി. പൊലീസ് എയ്ഡ് പോസ്റ്റിനെ മറയ്ക്കും വിധം സ്ഥാപിച്ച കൂറ്റൻ ഫ്‌ളക്‌സുകളും  കട്ടൗട്ടുകളും പൊലീസ് മാറ്റിയതിൽ പ്രതിഷേധിച്ച് ഫുട്ബോൾ ആരാധകർ ഒന്നിച്ച്‌  പൊലീസിനെതിരെ തിരിഞ്ഞു. കാഞ്ഞങ്ങാട്‌  ഡിവൈഎസ്‌പി പി കെ സുധാകരന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണ്‌ സംഘർഷത്തിന് അയവ് വരുത്തിയത്‌.  
പ്രധാന വാർത്തകൾ
Top