15 November Thursday

പ്രളയബാധിതർക്കൊപ്പം നാട്‌ കൊച്ചു സന്പാദ്യവും ദുരിതബാധിതർക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
രാജപുരം
വീട്ടിൽ ബന്ധുക്കൾ വന്നാൽ കൊടുക്കുന്ന നാണയ തുട്ടുകൾ  കരുതി വെച്ച് സ്കൂൾ അടച്ചാൽ സൈക്കിൾ വാങ്ങാൻ വെച്ച പണവും കുട്ടികൾ ദുരിതാശ്വാസത്തിന്‌ നൽകി.  
പനത്തടി പഞ്ചായത്തിലെ വൈശാഖ്, വൈഷ്ണവി, നന്ദകി, സാൻവിയ ബാബു എന്നി സ്കൂൾ വിദ്യാർഥികളാണ് തങ്ങളുടെ കൊച്ചു സന്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയത്‌.   
മാധ്യമങ്ങളിലൂടെ കാലവർഷ കെടുതി അറിഞ്ഞതാണ്‌ ഇവരെ ഇതിന്‌ പ്രേരിപ്പിച്ചത്‌.  പഞ്ചായത്ത് സ്റ്റാൻഡിങ്‌  കമ്മിറ്റി ചെയർമാൻ എം സി മാധവൻ ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
Top